പെരിഞ്ചേരി വയലിൽ നാല് ഏക്കർ കത്തിനശിച്ചു
1416728
Tuesday, April 16, 2024 7:15 AM IST
മട്ടന്നൂർ: പെരിഞ്ചേരി വയലിലുണ്ടായ തീപിടിത്തത്തിൽ നാല് ഏക്കർ കത്തിനശിച്ചു. ഇന്നലെ ഉച്ച ഉച്ചകഴിഞ്ഞായിരുന്നു തീപിടിത്തമുണ്ടായത്. വയലിലെ ഉണങ്ങിയ പുല്ലിന് തീപിടിക്കുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മട്ടന്നൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന വിഭാഗവും നാട്ടുകാരും ചേർന്നാണ് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.അഗ്നി ശമന സേനയുടെ വാഹനം എത്തിപ്പെടാത്ത സ്ഥലത്ത് ബക്കറ്റിലും മറ്റും വെള്ളമെത്തിച്ചാണ് തീ അണച്ചത്.