കൈ​നാ​ട്ടി-​കെ​ൽ​ട്രോ​ണ്‍ വ​ള​വ് റോ​ഡ് ന​വീ​ക​ര​ണം ഉ​ട​ൻ: ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ
Monday, July 1, 2024 5:59 AM IST
ക​ൽ​പ്പ​റ്റ: കൈ​നാ​ട്ടി-​കെ​ൽ​ട്രോ​ണ്‍ വ​ള​വ് റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ അ​റി​യി​ച്ചു. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത​ത്.

റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ക​ൽ​പ്പ​റ്റ-​മാ​ന​ന്ത​വാ​ടി റോ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കൈ​നാ​ട്ടി മു​ത​ൽ കെ​ൽ​ട്രോ​ണ്‍ വ​ള​വ് വ​രെ ഭാ​ഗം. ഇ​വി​ടെ റോ​ഡ് ന​വീ​ക​ര​ണം നേ​ര​ത്തേ ആ​രം​ഭി​ച്ച​താ​ണ്. എ​ന്നാ​ൽ ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി​യി​ൽ വീ​ഴ്ച വ​രു​ത്തി.

ഇ​തേ​ത്തു​ർ​ന്നു ക​രാ​ർ റ​ദ്ദു​ചെ​യ്ത് പു​തി​യ ടെ​ൻ​ഡ​ർ വി​ളി​ച്ചു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ന​ട​ന്ന ടെ​ൻ​ഡ​റി​ൽ ര​ണ്ട് ക​ന്പ​നി​ക​ൾ പ​ങ്കെ​ടു​ത്തു. ഇ​തി​ൽ ഒ​രു ക​ന്പ​നി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്തു.

ഇ​ത് പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സ​ത്തി​നു കാ​ര​ണ​മാ​യി. കോ​ട​തി കേ​സ് തീ​ർ​പ്പാ​ക്കി​യ മു​റ​യ്ക്കാ​ണ് ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​ക്ക് ക​രാ​ർ ല​ഭി​ച്ച​ത്. മ​ഴ കു​റ​ഞ്ഞാ​ലു​ട​ൻ പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​നും വേ​ഗ​ത്തി​ൽ ന​ട​ത്താ​നും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു.