ഒ​റ്റ​യ​ക്ക ന​ന്പ​ർ ലോ​ട്ട​റി ത​ട്ടി​പ്പ്: ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ
Friday, June 28, 2024 5:57 AM IST
പ​ന​മ​രം: പ്ര​തി​ദി​നം ന​റു​ക്കെ​ടു​ക്കു​ന്ന ഭാ​ഗ്യ​ക്കു​റി​ക്ക് സ​മാ​ന്ത​ര​മാ​യി നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​റ്റ​യ​ക്ക ന​ന്പ​ർ ലോ​ട്ട​റി ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.

പ​ന​മ​രം കൈ​ത​ക്ക​ൽ തേ​ക്ക​ൻ വീ​ട്ടി​ൽ ഉ​ക്കാ​ഷ​ത്ത് (41), പ​ന​മ​രം ഓ​ട​ന്പ​ത്ത് വീ​ട്ടി​ൽ ഒ.​ആ​ർ. വി​നി​ൽ(40) എ​ന്നി​വ​രെ​യാ​ണ് പ​ന​മ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ന​മ​രം സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ വി. ​സി​ജി​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ന​മ​രം ടൗ​ണി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഉ​ക്കാ​ഷ​ത്തി​ൽ നി​ന്നും നി​ന്നും 300 രൂ​പ​യും വി​നി​ലി​ൽ നി​ന്ന് 16200 രൂ​പ​യും തെ​ളി​വു​ക​ൾ അ​ട​ങ്ങി​യ മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​ണ്ടെ​ടു​ത്തു.

എ​എ​സ്ഐ​മാ​രാ​യ സു​ലോ​ച​ന, മോ​ഹ​ൻ​ദാ​സ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​ണ്‍​സ​ണ്‍, നി​ഷാ​ദ്, ധ​നേ​ഷ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.