കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ൾ​ക്കു പ​രി​ശീ​ല​നം ന​ൽ​കി
Saturday, June 29, 2024 5:56 AM IST
മാ​ന​ന്ത​വാ​ടി: സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യം, സു​ര​ക്ഷ, ക്ഷേ​മം എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് യു​എ​ൻ വി​മ​ൻ, സ്പൈ​സ​സ് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ, ദി ​ജെ​ൻ​ഡ​ർ പാ​ർ​ക്ക്, സം​സ്ഥാ​ന വ​നി​താ-​ശി​ശു ക്ഷേ​മ വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ൾ​ക്കു പ​രി​ശീ​ല​നം ന​ൽ​കി. സൊ​സൈ​റ്റി ഹാ​ളി​ൽ കു​ടു​ബ​ശ്രീ മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​എ​ൻ വി​മ​ൻ സ്റ്റേ​റ്റ് ടെ​ക്നി​ക്ക​ൽ ക​ണ്‍​സ​ൽ​ട്ട​ന്‍റ് ഡോ.​പീ​ജ രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി. ജെ​ൻ​ഡ​ർ പാ​ർ​ക്ക് റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ കെ. ​ദി​വ്യ, സൊ​സൈ​റ്റി പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്,

കു​ടു​ബ​ശ്രീ ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ർ ആ​ഷ പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സ് ന​ട​ന്നു. പ്രോ​ജ​ക്ട് ടീം ​അം​ഗ​ങ്ങ​ളാ​യ റോ​ബി​ൻ ജോ​സ​ഫ്, ദീ​പു ജോ​സ​ഫ്, ഷീ​ന ആ​ന്‍റ​ണി, ഷി​ല്ലി ജോ​സ​ഫ്, ബി​ൻ​സി വ​ർ​ഗീ​സ്, ജി​നി ഷി​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.