ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി കെ​ട്ടി​ടനി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ
Friday, March 29, 2024 4:28 AM IST
ബേ​പ്പൂ​ർ: ഗ​വ.​ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി കെ​ട്ടി​ട നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ. ആറു മാ​സ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ​ണി​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​നി​യും വൈ​കും. കെ​ട്ടി​ടം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഒ​രു കോ​ടി അ​നു​വ​ദി​ച്ചെ​ങ്കി​ലും തെര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം വ​ന്ന​തോ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ത​ട​സപ്പെ​ട്ടു.​ന​ടു​വ​ട്ടം ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് വ​ള​പ്പി​ൽ കോ​ർ​പ​റേ​ഷ​ൻ അ​നു​വ​ദി​ച്ച 15 സെ​ന്‍റി​ലാ​ണ് ഇ​രു​നി​ല കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.

എം​എ​ൽ​എ ഫ​ണ്ടി​ൽ അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് 2022 ഡി​സം​ബ​റി​ലാ​ണു പ്ര​വൃ​ത്തി തു​ട​ങ്ങി​യ​ത്.​ ല​ഭ്യ​മാ​യ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ട​ത്തി​ന്‍റെ സ്ട്ര​ക്ച​ർ നി​ർ​മി​ച്ച് കോ​ൺ​ക്രീ​റ്റ് ചെ​യ്ത ശേ​ഷം പ​ണി​ക​ൾ നി​ർ​ത്തി​വ​ച്ചു. സ​മ​യ​ബ​ന്ധി​ത​മാ​യി ഫ​ണ്ട് അ​നു​വ​ദി​ക്കാ​തി​രു​ന്ന​താ​ണു തി​രി​ച്ച​ടി​യാ​യ​ത്.