സി​റ്റി സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ​വാ​ര തി​രു​ക്കർ​മ​ങ്ങ​ൾ
Thursday, March 28, 2024 5:16 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സി​റ്റി സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ പെ​സ​ഹാ വ്യാ​ഴ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​വ​ത്താ​ഴ ദി​വ്യ​ബ​ലി ന​ട​ക്കും.

ഇ​ട​വ​ക വി​കാ​രി ഫാ. ​റെ​നി ഫ്രാ​ൻ​സി​സ് റോ​ഡ്രി​ഗ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം പെ​സ​ഹാ വ്യാ​ഴം അ​പ്പം മു​റി​ക്ക​ൽ എ​ന്നി​വ​യ്ക്ക് സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റീ​സ്, അ​പ്പ​സ്തോ​ല പ്ര​തി​നി​ധി​ക​ൾ നേ​തൃ​ത്വം ന​ൽ​കും.

തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ന​ട​ക്കും. നാ​ളെ ദുഃ​ഖ​വെ​ള്ളി​യോ‌​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ ഏ​ഴി​ന് ക​ത്തീ​ഡ്ര​ലി​ൽ നി​ന്ന് കു​രി​ശി​ന്‍റെ വ​ഴി ന​ട​ക്കും. പ​ത്തി​ന് സ​മാ​പ​ന സ​ന്ദേ​ശം, ആ​ശീ​ർ​വാ​ദം കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ ന​ൽ​കും. 30ന് ​രാ​ത്രി 10.15ന് ​ദൈ​വ​കാ​രു​ണ്യ നൊ​വേ​ന ന​ട​ക്കും.