യു​ഡി​എ​ഫ് വ​യ​നാ​ട് മ​ണ്ഡ​ലം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, March 28, 2024 5:16 AM IST
മു​ക്കം: രാ​ജ്യ​ത്തെ നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള പോ​രാ​ട്ട​മാ​യി യു​ഡി​എ​ഫും ഇ​ൻ​ഡ്യ മു​ന്ന​ണി​യും തെ​ര​ഞ്ഞെ​ടു​പ്പി​നെ കാ​ണു​മ്പോ​ൾ സ്വ​ന്തം ചി​ഹ്നം നി​ല​നി​ർ​ത്താ​നു​ള്ള അ​വ​സ​ര​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ ക​ണ്ട സി​പി​എം സ്വ​യം പ​രി​ഹാ​സ്യ​രാ​യി മാ​റി​യെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ൻ ചാ​ർ​ജ് എം.​എം. ഹ​സ​ൻ പ​റ​ഞ്ഞു.

ചി​ഹ്ന​മ​ല്ല, രാ​ജ്യ​ത്തെ നി​ല​നി​ർ​ത്താ​നു​ള്ള നി​ർ​ണാ​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ഈ ​പോ​രാ​ട്ട​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു. യു​ഡി​എ​ഫ് വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് നോ​ർ​ത്ത് കാ​ര​ശേ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​നാ​യി. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് എം​എ​ൽ​എ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, പി.​കെ ബ​ഷീ​ർ എം​എ​ൽ​എ, മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യ്, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ട്ര​ഷ​റ​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.