ആ​ടു​ക​ളെ അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു​കൊ​ന്നു
Wednesday, March 27, 2024 5:23 AM IST
ബാ​ലു​ശേ​രി: ആ​ടു​ക​ളെ അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു​കൊ​ന്നു. ചീ​ക്കി​ലോ​ട് ക​രു​മ്പാ​ക്ക​ണ്ടി മ​ജീ​ദി​ന്‍റെ വീ​ട്ടി​ലെ അ​ഞ്ച് ആ​ടു​ക​ളെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു​കൊ​ന്ന​ത്. ആ​കെ ആ​റ് ആ​ടു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

കൂ​ട്ടി​ൽ​നി​ന്ന് ആ​ടു​ക​ളു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട് ഉ​ണ​ര്‍​ന്ന വീ​ട്ടു​കാ​ര്‍​ക്ക് പ​ക്ഷേ ആ​ക്ര​മി​ച്ച ജീ​വി​യെ കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. ആ​ക്ര​മി​ച്ച​ത് തെ​രു​വ് നാ​യ​ക​ളാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. ന​ന്മ​ണ്ട പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. രാ​ജ​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.