സ്റ്റാ​ർ​ട്ട് ബ്രൈ​റ്റ് ഫ്യൂ​ച്ച​ർ എ​ഡ്യു പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു
Wednesday, March 27, 2024 5:23 AM IST
തി​രു​വ​ന്പാ​ടി: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ​യും ജോ​ലി​യു​ടെ​യും സാ​ധ്യ​ത​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി കൊ​ടു​ക്കു​ന്ന താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ സ്റ്റാ​ർ​ട്ടി​ന്‍റെ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സാ​യ സ്റ്റാ​ർ​ട്ട് ബ്രൈ​റ്റ് ഫ്യൂ​ച്ച​ർ എ​ഡ്യു പ്രോ​ഗ്രാം തി​രു​വ​ന്പാ​ടി, പു​ല്ലു​രാം​പാ​റ ഇ​ട​വ​ക​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​ഭി​രു​ചി നി​ർ​ണ​യ പ​രീ​ക്ഷ​യും ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സും ന​ട​ത്തി. ക​രി​യ​ർ ഗൈ​ഡ​ൻ​സ് വി​ദ​ഗ്ധ​രാ​യ പ്ര​ഫ. ഷി​ജി​ത്ത് തോ​മ​സ്, പ്ര​ഫ.​പി.​എ. അ​ബ്രാ​ഹം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തി​രു​വ​ന്പാ​ടി സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് നാ​ഗ​പ​റ​ന്പി​ൽ, പു​ല്ലു​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ടം, സ്റ്റാ​ർ​ട്ട് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. സു​ബി​ൻ കി​ഴ​ക്കേ​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.