പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, March 27, 2024 5:18 AM IST
പേ​രാ​മ്പ്ര: ജി​ല്ലാ വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന കേ​ന്ദ്രം (ഡ​യ​റ്റ് ) കോ​ഴി​ക്കോ​ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 2023- 24 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഉ​പ​ജി​ല്ലാ​ത​ല​ത്തി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച​വ​ച്ച ഉ​പ​ജി​ല്ല​ക​ൾ​ക്കും ഉ​പ​ജി​ല്ല ക​ൺ​വീ​ന​ർ​മാ​ർ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ല​യി​ലെ പ​തി​നേ​ഴ് ഉ​പ​ജി​ല്ല​ക​ളി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സ്വീ​ക​രി​ച്ച് ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പേ​രാ​മ്പ്ര, കു​ന്നു​മ്മ​ൽ, കൊ​ടു​വ​ള്ളി, കു​ന്ന​മം​ഗ​ലം ഉ​പ​ജി​ല്ല​ക​ളും ക​ൺ​വീ​ന​ർ​മാ​രാ​യ വി.​എം. അ​ഷ്റ​ഫ്, പി.​പി. ദി​നേ​ശ​ൻ, വി​നോ​ദ് പാ​ല​ങ്ങാ​ട്, വി. ​അ​നു​ശ്രീ എ​ന്നി​വ​രും പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​രാ​യി.

ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ മ​നോ​ജ് മ​ണി​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​യു.​കെ. അ​ബ്ദു​ൾ നാ​സ​ർ അ​ധ്യ​ക്ഷ​നാ​യി. വി​ദ്യാ​കി​ര​ണം ജി​ല്ല കോ​ഡി​നേ​റ്റ​ർ വി.​വി. വി​നോ​ദ് മു​ഖ്യാ​തി​ഥി​യാ​യി.

വി​ദ്യാ​രം​ഗം ജി​ല്ല കോ​ഡി​നേ​റ്റ​ർ ബി​ജു കാ​വി​ൽ പ്ര​വ​ർ​ത്ത​ന അ​വ​ലോ​ക​നം ന​ട​ത്തി. വ​ട​ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ​ർ ഹെ​ല​ൻ ഹൈ​സ​ൺ മെ​ന്‍റോ​ൺ​സ്, ഡ​യ​റ്റ് സീ​നി​യ​ർ ല​ക്ച​റ​ർ ഡോ. ​കെ.​എ​സ്. വാ​സു​ദേ​വ​ൻ, കു​ന്നു​മ്മ​ൽ ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ. ​അ​ബ്ദു​ൾ ഖാ​ദ​ർ, ഡ​യ​റ്റ് ല​ക്ച​റ​ർ​മാ​രാ​യ ഡോ. ​കെ.​എം. സോ​ഫി​യ, മി​ത്തു തി​മോ​ത്തി, ഡോ. ​ടി.​കെ. കൃ​ഷ്ണ​കു​മാ​ർ, ടി.​എ​ൻ.​കെ. നി​ഷ, പൗ​ളി​ന ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.