ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ട് ഒ​രു മാ​സം; ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ന്‍റെ സീ​ലിം​ഗ് ത​ക​ർ​ന്നു വീ​ണു
Wednesday, March 27, 2024 5:18 AM IST
മു​ക്കം: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ​ക്ക​കം ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ന്‍റെ സീ​ലിം​ഗ് ത​ക​ർ​ന്നു വീ​ണു. മു​ക്കം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ നി​ർ​മി​ച്ച ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ന്‍റെ മു​ൻ​വ​ശ​ത്തെ സീ​ലിം​ഗാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 16ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​ൻ വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​ട്ടി​ട​മാ​ണി​ത്. ഉ​ദ്ഘാ​ട​നം ന​ട​ന്നെ​ങ്കി​ലും ഇ​തു​വ​രെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നി​ല്ല. 1,79,00000 കി​ഫ്‌​ബി ഫ​ണ്ട് ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​തും ഫ​ർ​ണി​ച്ച​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​തും.

തൃ​ശൂ​ർ ഡി​സ്ട്രി​ക്ട് ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ സ​മ​യ​ത്ത് ത​ന്നെ അ​പാ​ക​ത ഉ​ണ്ടാ​യി​രു​ന്നെ​ന്നും നി​ർ​മാ​ണ​ത്തി​ൽ വ​ൻ അ​ഴി​മ​തി​യാ​ണ് ന​ട​ന്ന​തെ​ന്നും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രും യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലും ഇ​ത്ത​രം കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട​ന്നും അ​തും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് മു​ക്കം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.