ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന​; പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി
Tuesday, March 26, 2024 7:00 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് വിം​ഗും ചേ​ർ​ന്ന് തെ​രു​വോ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. മ​ഞ്ഞ​പ്പി​ത്ത​വും മ​റ്റു ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളും വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു രാ​ത്രി​കാ​ല പ​രി​ശോ​ധ​ന.

പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ​രു​ന്ന മ​ല​പു​റം, എ​ലോ​ക്ക​ര, വെ​സ്റ്റ് പു​തു​പ്പാ​ടി, കൈ​ത​പ്പൊ​യി​ൽ, അ​ടി​വാ​രം, ചു​രം നാ​ലാം വ​ള​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. ഗു​ണ​മേ​ന്മ ഇ​ല്ലാ​ത്ത ഐ​സു​ക​ളും കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഭ​ക്ഷ​ണ പാ​ക്ക​റ്റു​ക​ളും ക​ണ്ടെ​ത്തി.

ജ​ല പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റും ഹെ​ൽ​ത്ത് കാ​ർ​ഡും പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ജ​യ്കു​മാ​ർ നാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഷാ​ബി, ബ​ഷീ​ർ, ഫ​ർ​ഹാ​ന, ജി​മേ​ഷ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പ​രി​ശോ​ധ​ന​ക​ൾ വ​രും​നാ​ളു​ക​ളി​ലും തു​ട​രു​മെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​ബ്ദു​ൽ ജ​മാ​ൽ അ​റി​യി​ച്ചു.