ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​സം​ഗ​മ​വും റം​സാ​ൻ കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി
Tuesday, March 26, 2024 6:59 AM IST
കോ​ഴി​ക്കോ​ട്: ആ​ശ്രി​ത ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക സം​ഗ​മ​വും നി​ർ​ധ​ന​രാ​യ അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

ആ​ശ്രി​ത ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് റാ​ണി ശി​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ റി​ട്ട.​സെ​ഷ​ൻ​സ് ജ​ഡ്ജ് കൃ​ഷ്ണ​ൻ​കു​ട്ടി പ​യ​ന്പ്ര ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ബീ​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ വീ​ൽ​ചെ​യ​ർ വി​ത​ര​ണ ഉ​ദ്ഘാ​ട​നം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി.​ഒ.​ടി.​അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പി.​അ​നി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ത​ളി ദേ​വ​സ്വം മാ​നേ​ജ​ർ പി.​എം.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ക്ഷേ​ത്രം സേ​വ​ക പ്ര​വ​ർ​ത്ത​ക​ൻ പി.​എം.​മ​നോ​ജ് കു​മാ​ർ, സു​ധീ​ർ സാ​ന്ത്വ​നം, ശ്രീ​ര​ഞ്ജ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. രാ​മ​ദാ​സ് വേ​ങ്ങേ​രി, പി.​പ്ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.