മ​നു​ഷ്യ​ജീ​വ​ന് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ വി​ല​പോ​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്നി​ല്ലെ​ന്ന്
Monday, March 25, 2024 12:46 AM IST
കൂ​രാ​ച്ചു​ണ്ട്: മ​നു​ഷ്യ​ജീ​വ​ന് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ വി​ല​പോ​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്നി​ല്ലെ​ന്ന് ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി​ജി ജോ​സ​ഫ്. കേ​ര​ള​ത്തി​ലെ വ​ന​ത്തി​ൽ വ​ന്യ​ജീ​വി​ക​ൾ​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ലും സ​ർ​ക്കാ​ർ പ​രാ​ജ​യ​മാ​ണ്. കേ​ര​ള​ത്തി​ൽ മാ​ത്രം വ​ന്യ​ജീ​വി​ക​ൾ നാ​ട്ടി​ലി​റ​ങ്ങി വി​ല​സു​ന്ന​ത് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ​യും വ​നം​വ​കു​പ്പി​ന്‍റെ​യും പി​ടി​പ്പു കേ​ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ കൂ​രാ​ച്ചു​ണ്ടി​ൽ ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ക്ക​യ​ത്ത് കാ​ട്ടു​പോ​ത്തി​ന്‍റെ അ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ഏ​ബ്ര​ഹാം പാ​ലാ​ട്ടി​യി​ലി​ന്‍റെ കു​ടും​ബ​ത്തി​ന് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​ര​വും കു​ടും​ബ​ത്തി​ൽ ഒ​രാ​ൾ​ക്കെ​ങ്കി​ലും ജോ​ലി​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച സം​സ്ഥാ​ന സ​മി​തി അം​ഗം ഷി​ബു ജോ​ർ​ജ് ക​ട്ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ഷാ​ൻ ക​ട്ടി​പ്പാ​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ. ​ഭാ​സ്ക​ര​ൻ, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ രാ​ജേ​ഷ് കാ​യ​ണ്ണ, നാ​രാ​യ​ണ​ൻ, ജ​യ​ൻ കെ. ​ജോ​സ്, അ​ബ്ദു​ൾ സ​ലാം, ജ​യ​പ്ര​കാ​ശ് കാ​യ​ണ്ണ, രാ​ജേ​ഷ് പു​ത്ത​ഞ്ചേ​രി, ദി​ലീ​പ് കു​മാ​ർ, ജോ​ബി ജോ​ർ​ജ്, ടി.​ജി. വി​നോ​ദ്, എ​ൻ.​പി. ര​വി, പി.​ജി. സ​ന​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.