പേരാമ്പ്ര: കെ.കെ. ശൈലജയെ ഡൽഹിയിലേക്ക് നാടുകടത്താൻ ശ്രമിക്കുന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഉള്ളിലിരിപ്പ് വ്യക്തമാണെന്ന് കെ.കെ. രമ എംഎൽഎ പറഞ്ഞു. പേരാമ്പ്ര നിയോജകമണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
റിയാസിന്റെ ആഗ്രഹം നടക്കാൻ പോകുന്നില്ല. ശൈലജ മട്ടന്നൂർ എംഎൽഎയായി തുടരുമെന്നും രമ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താവും വടകരയിലേത്. ഷാഫി പറമ്പിൽ വൻ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും രമ കൂട്ടിച്ചേർത്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ആർ.കെ. മുനീർ അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് മുഖ്യപ്രഭാഷണം നടത്തി.
യുഡിഎഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്, ഇ. അശോകൻ, രാജീവ് തോമസ്, കെ.എം സുരേഷ് ബാബു, കെ.എ. ജോസുകുട്ടി, രാജൻ മരുതേരി, ടി.കെ.എ. ലത്തീഫ്, കെ.കെ. വിനോദൻ, പി.കെ. രാഗേഷ്, ഇ.വി. രാമചന്ദ്രൻ, രാജൻ വർക്കി, കല്ലൂർ മുഹമ്മദലി, എസ്. കെ. അസൈനാർ, ടി.പി. ചന്ദ്രൻ, മനോജ് എടാണി, വി.ടി സൂരജ്, അർജുൻ കറ്റയാട്ട്, പുതുക്കുടി അബ്ദുറഹ്മാൻ, മൂസ കോത്തമ്പ്ര, സായൂജ് അമ്പലക്കണ്ടി, പി.സി മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി, പി.എം പ്രകാശൻ, മോഹൻദാസ് ഓണിയിൽ, ബാബു തത്തക്കാടൻ, വി.വി ദിനേശൻ, പി.ടി അഷ്റഫ്, ടി.പി മുഹമ്മദ്, ഇ.ടി സത്യൻ, കെ.സി രവീന്ദ്രൻ, കെ.പി റസാഖ്, വി. ആലീസ് മാത്യൂ, റഫീഖ് കല്ലോത്ത് എന്നിവർ പ്രസംഗിച്ചു.