വ​ന്യ​ജീ​വി​ശ​ല്യം: ക​ർ​ഷ​ക പ്ര​തി​രോ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Monday, March 25, 2024 12:46 AM IST
പ​ശു​ക്ക​ട​വ്: വ​ന്യ​ജീ​വി​ശ​ല്യം അ​ട​ക്കം ക​ർ​ഷ​ക​ർ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ച​ർ​ച്ച ചെ​യ്ത് കി​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ശു​ക്ക​ട​വി​ൽ ക​ർ​ഷ​ക പ്ര​തി​രോ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. പൗ​ര​ൻ​മാ​രു​ടെ ജീ​വ​നും സ്വ​ത്തി​നും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് കി​ഫ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഓ​രോ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും പാ​ലി​ക്ക​പ്പെ​ടാ​ത്ത വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്രം ന​ൽ​കി ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം. വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം മൂ​ലം ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട 24 ല​ക്ഷം രൂ​പ​യും കൊ​ടു​ക്ക​ണം. പ​ശു​ക്ക​ട​വി​ലെ പു​ലി​യെ കൂ​ടു​വ​ച്ചോ അ​ല്ലെ​ങ്കി​ൽ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി​യോ ജ​ന​ങ്ങ​ളു​ടെ ഭീ​തി അ​ക​റ്റ​ണ​മെ​ന്നും ക​ർ​ഷ​ക പ്ര​തി​രോ​ധ സ​ദ​സ് ആ​വ​ശ്യ​പ്പെ​ട്ടു.