കൊ​യ്ത്തു​ത്സ​വം ന​ട​ത്തി
Monday, March 25, 2024 12:46 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ന്‍റെ 61-ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​നി​ധി​ക​ൾ​ക്ക് ഭ​ക്ഷ​ണം ഒ​രു​ക്കു​ന്ന​തി​ന് എ​ൻ​ജി​ഒ യൂ​ണി​യ​ൻ താ​മ​ര​ശേ​രി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​വാ​ടി പു​ഞ്ച​പ്പാ​ട​ത്ത് വി​ള​യി​പ്പി​ച്ച നെ​ല്ല് കൊ​യ്തെ​ടു​ത്ത് കൊ​യ്ത്തു​ത്സ​വം ന​ട​ത്തി.

കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. അ​ജി​ത്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദൈ​ത്യേ​ന്ദ്ര​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ളാ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ഇ. ​ര​മേ​ശ്ബാ​ബു, വാ​ർ​ഡ് മെ​മ്പ​ർ ആ​യി​ഷ ചേ​ല​പ്പു​റ​ത്ത്, സി.​ടി.​സി. അ​ബ്ദു​ള്ള, ക​രീം കൊ​ടി​യ​ത്തൂ​ർ, എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​പി. സ​ന്തോ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി ഹം​സ ക​ണ്ണാ​ട്ടി​ൽ, സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം അ​നൂ​പ് തോ​മ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.