ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Sunday, March 24, 2024 4:39 AM IST
കോ​ഴി​ക്കോ​ട്: ന​ടു​വ​ണ്ണൂ​ർ ടൗ​ണി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് പ​തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ടു​വ​ണ്ണൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശ​ത്ത് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ മു​ത​ൽ പ്ര​വൃ​ത്തി അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി നി​യ​ന്ത്രി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ കി​ഫ്ബി പ​ദ്ധ​തി​യി​ൽ​പ്പെ​ട്ട കു​ള​ങ്ങ​ര​ത്ത്- ന​മ്പി​ത്താ​ൻ​കു​ണ്ട്- വാ​ളൂ​ക് - വി​ല​ങ്ങാ​ട് റോ​ഡ് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പെ​ട്ട് ന​മ്പി​ത്താ​ൻ​കു​ണ്ട് ക​ലു​ങ്ക് പൂ​ർ​ണ​മാ​യി പൊ​ളി​ച്ച് പ​ണി​യു​ന്ന​തി​നാ​ൽ നാ​ളെ മു​ത​ൽ പ്ര​വൃ​ത്തി അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ടു​മെ​ന്ന് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് - പ്രോ​ജ​ക്ട് മാ​നേ​ജ്‌​മെ​ന്‍റ് യൂ​ണി​റ്റ്, കോ​ഴി​ക്കോ​ട്/ വ​യ​നാ​ട് ഡി​വി​ഷ​ൻ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

തി​നൂ​രി​ൽ നി​ന്നും ന​രി​പ്പ​റ്റ ഭാ​ഗ​ത്തേ​ക്കും, ന​രി​പ്പ​റ്റ​യി​ൽ നി​ന്നും തി​നൂ​ർ ഭാ​ഗ​ത്തേ​ക്കും പോ​കു​ന്ന ഭാ​ര വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ കാ​യ​കൂ​ൽ റോ​ഡ് വ​ഴി തി​രി​ഞ്ഞ് പോ​കേ​ണ്ട​തും ഇ​തു​വ​ഴി​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ കൈ​വേ​ലി വ​ഴി പോ​കേ​ണ്ട​തു​മാ​ണ്.

കോ​ഴി​ക്കോ​ട്: ഉ​ളി​ക്കാ​പ​റ​മ്പ് - കാ​വി​ല​ട റോ​ഡി​ൽ - ചു​ള​ളി​ക്കാ​പ​റ​മ്പ് ഭാ​ഗ​ത്ത് ക​ൾ​വ​ർ​ട്ടി​ന്‍റെ പു​ന​ർ​നി​ർ​മ്മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ നാ​ളെ മു​ത​ൽ പ്ര​വൃ​ത്തി അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.