വാ​ട്ട​ർ ടാ​ങ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, March 17, 2023 12:12 AM IST
കോ​ട​ഞ്ചേ​രി: പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​യി​ലെ ക​ഴി​യു​ന്ന 50 കു​ടും​ബ​ങ്ങ​ൾ​ക്കും പ​ട്ടി​ക​ജാ​തി സ​ങ്കേ​ത​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന 25 കു​ടും​ബ​ങ്ങ​ൾ​ക്കും ന​ൽ​കു​ന്ന 500 ലി​റ്റ​ർ പി​വി​സി വാ​ട്ട​ർ ടാ​ങ്കി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി നി​ർ​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​ന്നാ അ​ശോ​ക​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റി​യാ​ന​സ് സു​ബൈ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ലി​സി ചാ​ക്കോ, ടി.​പി ഷാ​ജു തേ​ന്മ​ല​യി​ൽ, വാ​സു​ദേ​വ​ൻ ഞാ​റ്റു​കാ​ലാ​യി​ൽ, റീ​നാ സാ​ബു, ചി​ന്ന​മ്മ മാ​ത്യു വാ​യി​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ബൈ​ജു തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.