തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം; ഒ​രാ​ഴ്ച​യ്ക്കി​ടെ ക​ടി​യേ​റ്റ​ത് അ​ഞ്ച് പേ​ർ​ക്ക്
Thursday, December 8, 2022 1:14 AM IST
മു​ക്കം: ന​ഗ​ര​സ​ഭ​യി​ലെ മ​ണാ​ശേ​രി അ​ങ്ങാ​ടി​യി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം. ഒ​രാ​ഴ്ച​യ്ക്കി​ടെ അ​ഞ്ച് പേ​ർ​ക്കാ​ണ് അ​ങ്ങാ​ടി​യി​ൽ വ​ച്ച് തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ​യും ഒ​രാ​ളെ ക​ടി​ച്ച് പ​രു​ക്കേ​ൽ​പ്പി​ച്ചു. മ​ണാ​ശേ​രി മു​തു​കു​റ്റി രാ​ജ​നാ​ണ് പ​രു​ക്കേ​റ്റ​ത്. ഇ​രു കാ​ലു​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജ​നെ മു​ക്കം ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രു​ന്നി​ല്ലാ​ത്ത​തി​നാ​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കു​ക​യാ​യി​രു​ന്നു. വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത് ന​ട​ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണ് രാ​ജ​നെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്.
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ റോ​ഡി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന സ​മ​യ​ത്താ​ണ് ഇ​ന്ന​ലെ രാ​വി​ലെ തെ​രു​വു​നാ​യ അ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മ​ണാ​ശേ​രി അ​ങ്ങാ​ടി​യി​ലെ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ന് അ​ധി​കാ​രി​ക​ൾ ഇ​ട​പെ​ട്ട് അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.