ചെ​മ്പ​നോ​ട​യി​ൽ കൊ​മ്പ​ൻ ചെ​ല്ലി നി​യ​ന്ത്ര​ണ ബോ​ധ​വ​ത്്ക​ര​ണം ന​ട​ത്തി
Thursday, September 22, 2022 11:09 PM IST
ച​ക്കി​ട്ട​പാ​റ: പെ​രു​വ​ണ്ണാ​മൂ​ഴി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​വും ച​ക്കി​ട്ട​പാ​റ കൃ​ഷി​ഭ​വ​നും സം​യു​ക്ത​മാ​യി ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കാ​യി ചെ​മ്പ​നോ​ട​യി​ൽ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. കെ​വി​കെ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​പി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തെ​ങ്ങി​നെ ബാ​ധി​ക്കു​ന്ന കൊ​മ്പ​ൻ ചെ​ല്ലി നി​യ​ന്ത്ര​ണ​ത്തി​നാ​യി അ​വ​യു​ടെ പു​ഴു​ക്ക​ൾ പെ​രു​കു​ന്ന ചാ​ണ​ക​ക്കു​ഴി​ക​ളി​ൽ മെ​റ്റാ​റൈ​സി​യം അ​നൈ സോ​പ്ള​യേ എ​ന്ന മി​ത്ര കു​മി​ളി​നെ ചേ​ർ​ക്കു​ന്ന രീ​തി സ​ബ്ജ​ക്ട് മാ​റ്റ​ർ സ്പെ​ഷ്യ​ലി​സ്റ്റ് ഡോ. ​കെ.​കെ. ഐ​ശ്വ​ര്യ ക​ർ​ഷ​ക​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി.
കൂ​ടാ​തെ തെ​ങ്ങി​നെ ബാ​ധി​ക്കു​ന്ന മ​റ്റു കീ​ട​ങ്ങ​ളും രോ​ഗ​ങ്ങ​ളും അ​വ​യു​ടെ നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ളെ​യും കു​റി​ച്ച് ക​ർ​ഷ​ക​ർ​ക്ക് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി. കൃ​ഷി ഓ​ഫീ​സ​ർ ജി​ജോ, ചെ​മ്പ​നോ​ട ക്ഷീ​ര​ക​ർ​ഷ​ക സം​ഘം പ്ര​സി​ഡ​ന്‍റ് പി.​എം. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.