യുവജന സംഘടനയുടെ നേതൃത്വത്തിൽ സൗജന്യ പരിശോധനാ ക്യാമ്പ് നടത്തി
1465513
Friday, November 1, 2024 1:19 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് വീട്ടിക്കുന്ന് സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ ഭക്തസംഘടനകളായ എംസിവൈഎമ്മും, എംസിഎ യും സംയുക്തമായി സൗജന്യ നേത്ര - തിമിര പരിശോധനയും ഫിസിയോതെറാപ്പി ക്യാമ്പും നടത്തി.
മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന ഡോ. അനൂജ്, ഡോ. അജയ് എന്നിവരുടെ നേതൃത്വത്തിലുള്ള നേത്ര പരിശോധന സംഘവും മേലാറ്റൂർ ഫിസിയോതെറാപ്പി ക്ലിനിക്കിലേ ചീഫ് ഫിസിയോതെറാപ്പിസ്റ്റ് കെ. ശ്രീജിത്ത്, പി.വി. വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സൗജന്യ പരിശോധന ക്യാമ്പിൽ നൂറോളം രോഗികൾ പങ്കെടുത്തു.
പതിനഞ്ചോളം രോഗികൾക്ക് തിമിര തുടർ പരിശോധനകൾക്കായി മദർ കെയർ ഹോസ്പിറ്റലിലേക്കും പത്തോളം രോഗികളെ തുടർ ഫിസിയോതെറാപ്പിക്കായി, മേലാറ്റൂർ ഫിസിയോതെറാപ്പി ക്ലിനിക്കിലേക്കും റഫർ ചെയ്യുകയും ചെയ്തു.വീട്ടിക്കുന്ന് സെന്റ് ജോർജ് പള്ളി ഇടവക വികാരി ഫാ. ജോർജ്ജ് ആലുംമൂട്ടിൽ,അഭിലാഷ് കുന്നേൽ, വർഗീസ് ശങ്കരായികുന്നത്ത്, ലിബിൻ പി. ജോർജ്, അനിസ്റ്റോ പി. മര്‍ക്കോസ്, റെജി കന്നും കടുക്കയിൽ, സോണി ജോഷി, ജിനു റെജി എന്നിവരും പള്ളി കമ്മിറ്റി, ഭക്തസംഘടന ഭാരവാഹികളും നേതൃത്വം വഹിച്ചു.