നി​ല​മ്പൂ​ര്‍: 15 വ​യ​സു​കാ​ര​നെ പീ​ഡി​പ്പി​ച്ച 62 വ​യ​സു​കാ​ര​നാ​യ പ്ര​തി​യെ നാ​ലു വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 15,000 രൂ​പ പി​ഴ അ​ട​യ്ക്കു​ന്ന​തി​നും ശി​ക്ഷി​ച്ചു. നി​ല​മ്പൂ​ര്‍ ആ​ശു​പ​ത്രി​ക്കു​ന്നി​ലെ ഉ​ള്ളാ​ട്ടി​ല്‍ വീ​ട്ടി​ലെ എ​ന്‍.​എം. രാ​ധാ​കൃ​ഷ്ണ (62)നെ​യാ​ണ് നി​ല​മ്പൂ​ര്‍ അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജ് കെ.​പി. ജോ​യി ശി​ക്ഷി​ച്ച​ത്.

2023 ഫെ​ബ്രു​വ​രി ആ​റി​ന് കു​ട്ടി സ്കൂ​ളി​ല്‍ പോ​കാ​ന്‍ ബ​സ് കാ​ത്തു​നി​ല്‍​ക്കു​മ്പോ​ള്‍ ത​ന്‍റെ സ്കൂ​ട്ട​റി​ലെ​ത്തി പ്ര​തി ലൈം​ഗി​കാ​ക്ര​മ​ണം ന​ട​ത്തി​യ​തി​നാ​ണ് നി​ല​മ്പൂ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പോ​ക്സോ നി​യ​മ പ്ര​കാ​രം മൂ​ന്ന് വ​ര്‍​ഷം ക​ഠി​ന​ത​ട​വും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്ന് മാ​സം സാ​ധാ​ര​ണ ത​ട​വും അ​നു​ഭ​വി​ക്ക​ണം. പോ​ക്സോ നി​യ​മ പ്ര​കാ​രം ഒ​രു​വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു മാ​സം സാ​ധാ​ര​ണ ത​ട​വി​നും ശി​ക്ഷ​യു​ണ്ട്.

ശി​ക്ഷ ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി. ജ​യി​ലി​ല്‍ കി​ട​ന്ന കാ​ലം ശി​ക്ഷ​യാ​യി പ​രി​ഗ​ണി​ക്കും.നി​ല​മ്പൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​റാ​യി​രു​ന്ന പി. ​വി​ഷ്ണു​വാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. നി​ല​മ്പൂ​ര്‍ പോ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​റാ​യി​രു​ന്ന എ. ​രാ​ജ​നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക്കെ​തി​രേ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. സാം ​കെ. ഫ്രാ​ന്‍​സി​സ് ഹാ​ജ​രാ​യി. പ്ര​തി​ക്ക് താ​ത്കാ​ലി​ക ജാ​മ്യം അ​നു​വ​ദി​ച്ചു.