മുട്ടിപ്പാലം ഹരിത അങ്ങാടി ; സംഘാടകസമിതി യോഗം ചേര്‍ന്നു
1465505
Friday, November 1, 2024 1:19 AM IST
മഞ്ചേരി: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിലെ അങ്ങാടികള്‍ "ഹരിത അങ്ങാടി' കളാക്കുന്നതിന്റെ തുടക്കം കുറിച്ച് മുട്ടിപ്പാലത്ത് സംഘാടകസമിതി യോഗം ചേര്‍ന്നു.
നഗരസഭാധ്യക്ഷ വി.എം. സുബൈദ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, സി. സക്കീന, കൗണ്‍സിലര്‍മാരായ മുജീബ് റഹ്മാന് വടക്കീടന്‍, ഹുസൈന് മേച്ചേരി, മുന്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് എ.പി. മജീദ് മാസ്റ്റര്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി. സലീം, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ദീപേഷ് തലക്കാട്ട്, റില്‍ജു മോഹന്‍, സി. നസ്റുദ്ധീന്, എസ്ബിഎം യങ് പ്രൊഫഷനല്‍ സ്നേഹ എന്നിവര്‍ സംസാരിച്ചു.
നഗരസഭയിലെ ആദ്യ ഹരിത അങ്ങാടിയായി മുട്ടിപ്പാലത്തെ മാറ്റിയെടുക്കും. നഗരസഭയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വലിയ ബോര്‍ഡുകള്‍ സ്ഥാപിക്കും. 22-ാം മൈല്‍ വരെയുള്ള ഭാഗങ്ങളിലെ കൈവരികളില്‍ പൂച്ചട്ടികള്‍ സ്ഥാപിച്ച് മനോഹരമാക്കുന്നതിനും യോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായി ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനം നടത്തും. പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതിന് ജനകീയ കമ്മിറ്റിക്കും രൂപം നല്കി. മുട്ടിപ്പാലത്തെ വ്യാപാരികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ക്ലബ് അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.