മെഡിക്കൽ ക്യാമ്പ് നടത്തി
1465511
Friday, November 1, 2024 1:19 AM IST
വഴിക്കടവ്: മണിമൂളി പ്രിമെട്രിക്ക് ഹോസ്റ്റലിൽ കുട്ടികൾക്കായി നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ചുങ്കത്തി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി.
പീഡിയാട്രിഷൻ ഡോ. സമീഹയുടെ നേതൃത്വത്തിൽ 52 ഓളംകുട്ടികൾക്ക് പരിശോധന നടത്തുകയും മരുന്നുകൾ നൽകുകയും ചെയ്തു. മണിമൂളി ഡിവിഷൻ മെമ്പർ അനി ജ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് ക്യാംപ് സംഘടിപ്പിച്ചത്. ശ്രീജയ , നേഴ്സുമാരായ ദിവ്യാ ,ഗായത്രി, ആശാ വർക്കർമാരായ സജി പ്രസന്ന, ശരത് എന്നിവർ പങ്കെടുത്തു.