ആയുര്‍വേദ ദിനത്തില്‍ റാലി നടത്തി
1465179
Wednesday, October 30, 2024 7:47 AM IST
മലപ്പുറം: ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയും ചേര്‍ന്ന് മലപ്പുറം നഗരത്തില്‍ ആയുര്‍വേദ റാലി നടത്തി. കളക്ടര്‍ വി.ആര്. വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.ജി. ശ്യാമള അധ്യക്ഷത വഹിച്ചു.
ഡോ. നൗഫല്‍ പനക്കല്‍, ഡോ. മുഷ്താഖ്, ഡോ. സിനി, ഡോ. അനിഷ്, ഷീന, വിജയകുമാര്‍, നസീമ, പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്റെ പ്രാധാന്യവും പ്രസക്തിയും പൊതുജനത്തെ ബോധവാന്മാരാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളാണ് ആയുര്‍വേദദിനത്തോടനുബന്ധിച്ച് മലപ്പുറം ഭാരതീയ ചികിത്സാ വകുപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്.
രാവിലെ കളക്ടറേറ്റിലെ ജീവനക്കാര്‍ക്കായി യോഗ പരിശീലനം നടത്തി. എംഎസ്പി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആരോഗ്യവും ആയുര്‍വേദവും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.