ജനങ്ങളുടെ ആശങ്കകള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല പി.വി. അന്‍വര്‍ എംഎല്‍എ
1465510
Friday, November 1, 2024 1:19 AM IST
എടക്കര: ഉപ്പട ആനക്കല്ലില്‍ ഭൂമിക്കടിയില്‍ നിന്നും സ്ഫേടാന ശബ്ദമുണ്ടയ സംഭവം. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ വിശദമായ പഠനം നടത്തണമെന്ന് പി.വി അന്‍വര്‍ എംഎല്‍എ ആവശ്യപ്പെട്ടു.
സ്ഥലം സന്ദര്‍ശിച്ച് ജനങ്ങളുമായി സംസാരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രദേശത്തെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. എന്നാല്‍ എന്തടിസ്ഥാനത്തിലാണ് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. ജനങ്ങളുടെ ആശങ്കകള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല.
സംഭവ സ്ഥലത്ത് ചുറ്റിനടന്ന് അഭിപ്രായം പറഞ്ഞത്കൊണ്ട് കാര്യമില്ല. കൃത്യമായ പരിശോധനകള്‍ നടത്തിവേണം ജനങ്ങളുടെ ആശങ്കയകറ്റാന്‍. ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ കേന്ദ്രസംഘത്തെ സ്ഥലത്തെത്തിച്ച് വിദഗ്ദ പഠനങ്ങള്‍ നടത്തണം. സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാടുകാണിച്ചുരം പാതയില്‍ നിരങ്ങിനീങ്ങല്‍ പ്രതിഭാസമുണ്ടായപ്പോള്‍ ജിയോളജി സംഘം വിദ്ഗദ പഠനത്തിനായി പോയിരുന്നു. എന്നാല്‍ ഇന്നും നാടുകാണിച്ചുരം പാതയില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ ജിയോളജി വിഭാഗത്തിന് കഴിഞ്ഞില്ല. 59 പേരുടെ ജീവന് കവര്‍ന്ന കവളപ്പാറ, ചെട്ടിയന്‍പാറ ദുരന്തങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഇക്കാര്യത്തില്‍ ഒരു മുന്നറിയിപ്പ് നല്കാന് പോലും സംസ്ഥാനത്തെ ജിയോളജി വകുപ്പിന് ആയിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.
പി.വി. അന്‍വര്‍
എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്കി
എടക്കര: നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ മലയേര പ്രദേശങ്ങളിലെ ഭൂമിക്കടിയിലുള്ള പ്രത്യേക പ്രതിഭാസങ്ങള്‍ ദുരന്ത സാധ്യതകളാണോയെന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയെക്കൊണ്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പി.വി. അന്‍വര്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്കി. മണ്ഡലത്തിലെ പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ ആനക്കല്ല് വാര്‍ഡില്‍ ഭൂമിക്കടിയില്‍ നിന്നും ഉഗ്ര സ്ഫോടന ശബ്ദമുണ്ടകുന്നത് ജനങ്ങളെ ഭയാശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഉദ്യോഗസ്ഥരും പോലിസും, ജനപ്രതിനിധികളും ഇടപെട്ട് ജനങ്ങളെ രാത്രി താത്ക്കാലിക ക്യാമ്പിലേക്ക് മറ്റേണ്ട സാഹചര്യം വരെയുണ്ടായി. പ്രകമ്പനങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. 2018-19 വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമുണ്ടായ പ്രദേശമാണ് പോത്തുകല്‍. ഇക്കാരണത്താന്‍ മേഖലയില്‍ ദുരന്ത സാധ്യതകള്‍ നിലനില്ക്കുന്നുണ്ടെങ്കില് വിശദ പഠനം നടത്തി കണ്ടെത്തണമെന്നാണ് അന്‍വര്‍ എംഎല്‍എ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.