ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ സ്കൂ​ളി​ല്‍ നി​ന്ന് പോ​യ വി​ദ്യാ​ര്‍​ഥി ലോ​റി​യി​ടി​ച്ച് മ​രി​ച്ചു
Wednesday, October 9, 2024 10:35 PM IST
പൊ​ന്നാ​നി: ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ സ്കൂ​ളി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക്ക് ടോ​റ​സ് ലോ​റി​യി​ടി​ച്ച് ദാ​രു​ണാ​ന്ത്യം.

പൊ​ന്നാ​നി എം​ഐ ബോ​യ്സ് ഹൈ​സ്കൂ​ള്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യും അ​ഴീ​ക്ക​ല്‍ സ്വ​ദേ​ശി പൗ​റാ​ക്കാ​ന​ത്ത് ജു​ലൈ​ലി​ന്‍റെ മ​ക​നു​മാ​യ അ​ബ്ദു​ള്‍ ഹാ​ദി (15) യാ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്.

സ്കൂ​ളി​ല്‍ നി​ന്ന് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ള്‍ മ​റ്റൊ​രാ​ളു​ടെ ബൈ​ക്കി​ല്‍ ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ര​ണ്ടു പേ​രെ​യും പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​ബ്ദു​ള്‍ ഹാ​ദി​യെ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. മാ​താ​വ്: ഹൗ​ല​ത്ത്. സ​ഹോ​ദ​ര​ങ്ങ​ള്‍: സി​നാ​ന്‍, ത​മ​ന്ന.