പെ​രി​ന്ത​ൽ​മ​ണ്ണ: മ​ണ്ണാ​ർ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് റ​ഫ​ർ ചെ​യ്ത മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​യാ​യ അ​മ്പ​ത് വ​യ​സു​കാ​ര​ൻ നി​പ്പ ബാ​ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ നാ​ലു​പേ​ർ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു.

എ​മ​ർ​ജ​ൻ​സി ഫി​സി​ഷ്യൻ, അ​റ്റ​ൻ​ഡ​ർ, ന​ഴ്സ്, ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​ർ എ​ന്നി​വ​രെ​യാ​ണ് ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. നി​പ്പ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി സാ​മ്യം തോ​ന്നി​യ​തി​നാ​ൽ​ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​ൽ ഐ​സൊ​ലേ​റ്റ് ചെ​യ്താ​ണ് രോ​ഗി​യെ കൈ​കാ​ര്യം ചെ​യ്ത​ത്.

മ​ണ്ണാ​ർ​ക്കാ​ട് ച​ങ്ങ​ലേ​രി സ്വ​ദേ​ശി​യാ​യ 50 വ​യ​സു​കാ​ര​നെ വെ​ള്ളി​യാ​ഴ്ച​യാ​ണ് പ​നി​യും ശ്വാ​സ ത​ട​സ​വു​മാ​യി മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.