നായ കുറുകെ ചാടി: ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
1575513
Monday, July 14, 2025 12:21 AM IST
മങ്കട: കർക്കടകം അങ്ങാടിയിൽ നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെള്ളില സ്വദേശി കടൂക്കുന്നൻ നൗഫൽ (43) ആണ് മരിച്ചത്. നാട്ടുകാർ ഉടനെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മഞ്ചേരി ഭാഗത്തുനിന്നും മങ്കടയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ മുൻചക്രത്തിൽ നായ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. പിതാവ്: പരേതനായ അബ്ദുറഹ്മാൻ (കുഞ്ഞു). മാതാവ്: ഉമ്മുസൽമ. ഭാര്യ: മുംതാസ് അവുലൻ (ചോഴിപ്പടി). മക്കൾ: മുസ്തഫ, നിഹാൽ. യുകെ പടി ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടത്തി.