രാസവളത്തിന് വില വർധിപ്പിച്ചത് കർഷകദ്രോഹം: കിസാൻ ജനത
1575279
Sunday, July 13, 2025 5:57 AM IST
കരുവാരകുണ്ട്: രാസവളങ്ങളുടെ വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി കർഷകരോട് കാണിക്കുന്ന കടുത്ത ദ്രോഹമാണെന്ന് കിസാൻ ജനത വണ്ടൂർ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയും കടക്കെണിയും മൂലം കർഷക സമൂഹം ആത്മഹത്യയുടെ വക്കിലാണ്. കർഷകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പൊട്ടാഷിന് മാത്രം ഒരു ചാക്കിന് ഒറ്റയടിക്ക് 250 രൂപയാണ് വർധിപ്പിച്ചിട്ടുള്ളത്. ഇത് കർഷകരോടുള്ള വഞ്ചനയാണ്. വളം വില വർധിപ്പിച്ചതോടൊപ്പം നിലവിലുണ്ടായിരുന്ന സബ്സിഡികൾ വെട്ടിക്കുറച്ചിരിക്കുന്നു.
വർധിപ്പിച്ച വിലവർധനവ് പിൻവലിക്കണമെന്നും വെട്ടിക്കുറച്ച സബ്സിഡി പുന:സ്ഥാപിക്കണമെന്നും കിസാൻ ജനത വണ്ടൂർ മണ്ഡലം കമ്മിറ്റി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് സുനിൽ ജേക്കബ് കടമപ്പുഴ അധ്യക്ഷത വഹിച്ചു. ഒ.പി. ഇസ്മായിൽ, ചന്ദ്രൻ നീലാന്പ്ര, മാനുവൽകുട്ടി മണിമല, ബെന്നി മുണ്ടമറ്റം, ടി. ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.