ഡോ​ക്ട​ർ​മാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി
Saturday, October 8, 2022 12:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ല​നെ​ല്ലൂ​ർ സ്കൈ ​ഹെ​ൽ​ത്ത് കെ​യ​ർ പൊ​ളി ക്ലി​നി​ക്കി​ലെ ഡോ​ക്ട​ർ​മാ​രാ​യ ഷൈ​ജു മോ​ൻ, മ​ൻ​സൂ​ർ എ​ന്നി​വ​രെ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഏ​താ​നും സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ക്ലി​നി​ക്കി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ നാ​ട്ടു​ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​മു​ഹ​മ്മ​ദ് അ​ബ്ദു​ൽ നാ​സ​ർ, സെ​ക്ര​ട്ട​റി ഡോ.​അ​ബ്ദു​ൽ ജ​ലി​ൽ, ആ​ക്ട് ഫോ​ഴ്സ് ചെ​യ​ർ​മാ​ൻ ഡോ.​കെ.​എ.​സീ​തി എ​ന്നി​വ​ർ ക്ലി​നി​ക്ക് സ​ന്ദ​ർ​ശി​ച്ചു. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ആ​ശു​പ​ത്രി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം കേ​സ് എ​ടു​ക്ക​ണ​മെ​ന്നും​പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എം​എ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.