പ​ട്ടം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മാ​തൃ​ക: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി
Thursday, May 9, 2024 2:08 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ഠ​ന, പാ​ഠ്യേ​ത​ര മേ​ഖ​ല​യി​ലും അ​ച്ച​ട​ക്ക​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും മി​ക​ച്ച മാ​നേ​ജ്മെ​ന്‍റി​ന്‍റെ കാ​ര്യ​ത്തി​ലും പ​ട്ടം സെ​ന്‍റ് മേ​രി​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ ഏ​വ​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും ആ​ശം​സ​ക​ൾ അ​റി​യി​ക്കാ​ൻ സ്കൂ​ളി​ൽ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. പ​തി​നാ​യി​ര​ങ്ങ​ളെ പ​ഠി​പ്പി​ച്ച് ഉ​ന്ന​ത വി​ജ​യം നേ​ടി, സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​ത ശ്രേ​ണി​യി​ൽ എ​ത്തി​ക്കു​ന്ന പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​രു അ​ദ്ഭു​ത​മാ​ണെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​നെ​ൽ​സ​ണ്‍ വ​ലി​യ​വീ​ട്ടി​ലി​നെ​യും വൈ​സ് പ്രി​ൻ​സി​പ്പ​ൽ റാ​ണി എം. ​അ​ല​ക്സി​നെ​യും അ​ധ്യാ​പ​ക​രെ​യും മ​ന്ത്രി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

എം​എ​സ്‌​സി സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ക​റ​സ്പോ​ണ്ട​ന്‍റ്, മോ​ണ്‍. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് കോ​ർ എ​പ്പി​സ്കോ​പ്പ, വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ, എ​ഡി​പി​ഐ ഷൈ​ൻ​മോ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. സു​നി​ൽ​കു​മാ​ർ, പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, ര​ക്ഷി​താ​ക്ക​ൾ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഈ ​വ​ർ​ഷം എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ 1477 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 203 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ല​ഭി​ച്ചു. പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന 63 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 63 പേ​രും വി​ജ​യി​ച്ചു .