"ഗോ ​സ്മാ​ർ​ട്ട്' വ്യ​ക്തി​ത്വ വി​ക​സ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Friday, May 17, 2024 7:01 AM IST
ആറ്റിങ്ങൽ: ഇ​ട​യ്ക്കോ​ട്, ആ​ല​യി​ൽമു​ക്ക്, ത​രം​ഗി​ണി ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡി​ംഗ് റൂം, ​കു​ട്ടി​ക​ൾ​ക്കാ​യി 15 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന "ഗോ ​സ്മാ​ർ​ട്ട്' എ​ന്ന പേ രിൽ വ്യ​ക്തി​ത്വ വി​ക​സ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

70 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത ക്യാ​മ്പ് നാ​ട്ടി​ൻ​പു​റ​ത്തെ കു​ട്ടി​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വം പ​ക​രു​ന്ന ഒ​ന്നാ​യി മാ​റി. ഊ​രു​പൊ​യ്ക എംജി​എം യു​പി​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ക്യാ​മ്പി​ന്‍റെ പ​തി​നൊ​ന്നാം ദി​വ​സം മുൻ പോ​ലീ​സ് മേ​ധാ​വി യായിരുന്ന ഡോ​. അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് സ്മാ​ർ​ട്ട് കി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്തു.

വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ൽ​ത​ന്നെ ല​ക്ഷ്യ​ബോ​ധം ഉ​ണ്ടാ​കേ​ണ്ട​തി​നെ​പ്പ​റ്റി​യും വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ നേ​ടാ​വു​ന്ന വ​ലി​യ വി​ജ​യ​ങ്ങ​ളെപ്പ​റ്റി​യും അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് സം​സാ​രി​ച്ചു.

ലൈ​ബ്ര​റി​യു​ടെ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്, സെ​ക്ര​ട്ട​റി അ​ൻ​ഫാ​ർ, ക്യാ​മ്പ് കോ​-ഓർഡി​നേ​റ്റ​ർ ജ​യ​ശ​ങ്ക​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. കു​ട്ടി​ക​ളോ​ടൊ​പ്പം നൂ​റോ​ളം ര​ക്ഷി​താ​ക്ക​ളും അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബി​ന്‍റെ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

2024 പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ 1200 മാ​ർ​ക്ക് വാ​ങ്ങി​യ ത​രം​ഗി​ണി ബാ​ല​വേ​ദി പ്ര​സി​ഡന്‍റ് കൂ​ടി​യാ​യ അ​നു​പ​മ​യ്ക്ക് ത​രം​ഗി​ണി​യു​ടെ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.