നാ​ഗ​ച്ചേ​രി-​ക​ല്ല​ട​ക്കു​ന്ന്-​പു​ലി​പ്പാ​റ റോ​ഡ് ശോ​ച‍്യാ​വ​സ്ഥ​യി​ൽ
Thursday, May 9, 2024 1:47 AM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് നാ​ഗ​ച്ചേ​രി - ക​ല്ല​ട​ക്കു​ന്ന് - പു​ലി​പ്പാ​റ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ശോ​ച‍്യാ​വ​സ്ഥ​യി​ലാ​യി. ഇ​ത് വ​ഴി​യു​ള്ള യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം നീ​ളം വ​രു​ന്ന റോ​ഡ് പൊ​ട്ടി​ത്ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളേ​റെ ആ​യി. എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ആ​യി​രു​ന്നു ജി​ല്ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് റോ​ഡ് പു​ന​രു​ധ​രി​ച്ച് ടാ​ർ ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യം ആ​ക്കി​യി​രു​ന്ന​ത്. ശേ​ഷം ര​ണ്ട് വ​ർ​ഷം ക​ഴി​ഞ്ഞ​തോ​ടെ ടാ​ർ ഇ​ള​കി തു​ട​ങ്ങി. ഏ​താ​നും നാ​ൾ ക​ഴി​ഞ്ഞ​തോ​ടെ മെ​റ്റ​ലു​ക​ളും ഇ​ള​കി കു​ണ്ടും കു​ഴി​യു​മാ​യി.

ഇ​പ്പോ​ൾ റോ​ഡി​ന്‍റെ തു​ട​ക്കം മു​ത​ൽ അ​വ​സാ​നം വ​രെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. ഇ​വി​ടെ കാ​ൽ​ന​ട യാ​ത്ര പോ​ലും ബു​ദ്ധി​മു​ട്ടാ​യ അ​വ​സ്ഥ​യി​ലാ​ണ്. ഓ​ട്ടോ ടാ​ക്സി വി​ളി​ച്ചാ​ൽ ഈ ​റോ​ഡ് വ​ഴി വ​രാ​ൻ ആ​രും ത​യാ​റ​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

നാ​ഗ​ച്ചേ​രി പു​ത്ത​ൻ​പാ​ലം ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് പു​ലി​പ്പാ​റ റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള എ​ളു​പ്പ മാ​ർ​ഗ​മാ​ണ് ഈ ​റോ​ഡ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളും ന​ന്നേ ബു​ദ്ധി​മു​ട്ടി​യാ​ണ് ക​ട​ന്ന് പോ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡി​ന്‍റെ ശോ​ച‍്യാ​വ​സ്ഥ എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.