വാഹനത്തിന്റെ ബാറ്ററി ചാര്‍ജ്, ഇന്ധന നില തുടങ്ങിയ വിവരങ്ങളിലേക്കുള്ള റിമോട്ട് ആക്സസ്. അതുവഴി വാഹന ഉടമയ്ക്ക് തക്ക സമയത്ത് ഇന്ധനം നിറയ്ക്കാന്‍ സഹായിക്കും.
ഇന്ഫോടൈന്മെന്റ് സംവിധാനത്തിലെ സ്മാര്‍ട്ട് നാവിഗേഷന്‍ മൂലം വാഹനത്തിലെ ഊര്‍ജ നില, ലക്ഷ്യ സ്ഥാനത്തെക്കുറിച്ചുള്ള വിവരം, കാലാവസ്ഥ, ഭൂപ്രദേശം തുടങ്ങിയവയെക്കുറിച്ചുള്ള വിവരണം എന്നിവ മനസിലാക്കാന്‍ സാധിക്കും. മാത്രമല്ല, ലക്ഷ്യസ്ഥാനത്തേക്ക് ദൂരം കുറഞ്ഞ റൂട്ട് കണ്ടെത്താനും സഹായിക്കും.
സ്മാര്‍ട്ട് നാവിഗേഷന്‍ സംവിധാനം മൂലം ഹൈ ഒക്യുപെന്‍സി വാഹനങ്ങളുടെ പാതകള്‍ പരമാവധി തിരിച്ചറിഞ്ഞ് വാഹനത്തില്‍ ഒന്നിലധികം യാത്രക്കാരെ സ്വയമേ കണ്ടെത്താനും സഹായിക്കും. ഇത് കാര്‍ പൂളിംഗ് പ്രോത്സാഹിപ്പിച്ച് ലക്ഷ്യസ്ഥാനത്ത് വേഗത്തില്‍ എത്തിച്ചേരാന്‍ ഉപയോഗപ്പെടും.
സ്മാര്‍ട്ട് കാലാവസ്ഥാ നിയന്ത്രണ സംവിധാനം ഊര്‍ജം സംരക്ഷിച്ച് പരമാവധി പുറന്തള്ളല്‍ കുറയക്കാന്‍ എച്ച്വിഎസി ക്രമീകരണങ്ങള്‍ നിര്‍ദേശിക്കുന്നു.
മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് ഇന്റഗ്രേഷന്‍ ആധുനിക ഇന്‍-കാര്‍ ഇന്ഫോടൈന്മെന്റ് സംവിധാനം നാവിഗേഷന്‍ സംവിധാനം ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തേക്കുള്ള വിവിധ ഗതാഗത ഓപ്ഷനുകള്‍ നിര്‍ദേശിക്കുന്നു. (കാര്‍ ഉപയോഗത്തിനു പുറമേ നടത്തം, വാടക ഇ-ബൈക്കുകള്‍, പൊതുഗതാഗതം എന്നിവ).
നഷ്ടപ്പെടാന്‍ സാധ്യതയുള്ള കാലറി, നേടിയ കാര്‍ബണ്‍ പോയിന്റ് തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപയോക്താവിന് ഇന്ഫോടൈന്മെന്റ് സിസ്റ്റം നല്കുന്നു. അതുവഴി വാഹനത്തിന്റെ സിംഗിള്‍ ഒക്യുപെന്‍സി ഉപയോഗം മാത്രമല്ല, മൊത്തത്തിലുള്ള മലിനീകരണം കുറയ്ക്കാനും സാധിക്കും.
നിയന്ത്രിത ചാര്‍ജിംഗ് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പെരുകി വരുന്ന സാഹചര്യത്തില്‍ ഗ്രിഡ് സമ്മര്‍ദം കുറയ്ക്കാനും ഒപ്പം റിന്യൂവബിള്‍ ഊര്‍ജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ആധുനിക ഇലക്ട്രിക് വാഹനങ്ങളില്‍ നിയന്ത്രിത ചാര്‍ജിംഗ് ഏര്‍പ്പെടുത്തുന്നുണ്ട്.
വില്പനാനന്തര സേവനത്തിന് ഐഒടി; സര്‍വീസ് വിസിറ്റുകള്‍ കഴിവതും കുറയ്ക്കുന്നു വാഹനങ്ങളില്‍ ഐഒടി വഴി ടെലിമെട്രി യോജിപ്പിക്കുന്നതോടെ വാഹനങ്ങളുടെ മെയിന്റനന്‍സ് ഷെഡ്യൂള്‍ എത്രയെന്ന് നിര്‍മാതാക്കള്‍ക്ക് കൃത്യമായി അറിയാനും അതു വളരെയേറെ കുറയ്ക്കാനും സഹായിക്കും.
ഡീലര്‍ഷിപ്പ് സന്ദര്‍ശനങ്ങള്‍ കുറച്ച് അനാവശ്യമായ അറ്റകുറ്റപ്പണികള്‍ മൂലമുണ്ടാകുന്ന വേസ്റ്റേജ് കുറയ്ക്കാനും സാധിക്കും. ഒടിഎ ഫീച്ചര്‍ സജ്ജീകരിച്ചിട്ടുള്ള ഇന്നത്തെ വാഹനങ്ങളില്‍ സോഫ്റ്റ് വെയറുകള്‍ തനിയെ അപ്ഡേറ്റഡ് ആകും. അതിന് ഉപയോക്താവിന് ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കേണ്ടി വരില്ല.
ആയുസ് എത്തുന്നതു വരെ ഐഒടി; സര്‍ക്കുലര്‍ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു വാഹനങ്ങളുടെ ജീവിതചക്രത്തിന്റെ അവസാനത്തില്‍ ഒരു സര്‍ക്കുലര്‍ സമ്പദ് വ്യവസ്ഥ എന്ന ആശയത്തെ ഐഒടി പിന്തുണയ്ക്കുന്നു. പഴയ വാഹനത്തില്‍ നിന്നുള്ള മിക്ക വസ്തുക്കളും വില്പനാനന്തര സേവനത്തിനോ ഒരു പുതിയ വാഹനത്തിന്റെ നിര്‍മാണത്തിനോ ഉപയോഗപ്പെടുത്തുന്നു.
അതുവഴി മാലിന്യത്തിന്റെ തോത് കുറയുന്നു. ട്രാക്ക് ആന്‍ഡ് ട്രേസ് ആണ് ഇതിന്റെ അടിസ്ഥാനം. പഴയ വാഹനത്തിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ വാഹനത്തിന്റെ ജീവിത ചക്രത്തിലുടനീളം ട്രാക്ക് ചെയ്യേണ്ടതുണ്ട്.
പൊളിച്ചു മാറ്റുന്ന പ്ലാന്റുകളില്‍ അല്ലെങ്കില്‍ സര്‍വീസ് സ്റ്റേഷനുകളില്് പഴയ പാര്‍ട്സുകള്‍ ഉപയോഗിച്ച് വില്പനാനന്തര സേവനം അല്ലെങ്കില്‍ പുതിയ വാഹനത്തിന്റെ നിര്‍മാണം നടത്തിയാല്‍ ട്രാക്കിംഗ് നടത്തേണ്ടത്.
സര്‍ക്കുലര്‍ സമ്പദ് വ്യവസ്ഥയ്ക്കുള്ള മറ്റൊരു ശ്രദ്ധേയമായ ആശയമാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ബാറ്ററി പാസ്പോര്‍ട്ട്. ഇവി ബാറ്ററികളുടെ ചരിത്രവും അവസ്ഥയും ഈ ഡിജിറ്റല്‍ റിക്കാര്‍ഡ് ട്രാക്ക് ചെയ്യുന്നു.
അവയുടെ പുനര്‍നിര്‍മാണവും റീസൈക്ലിംഗും ഇതു സുഗമമാക്കും. ബാറ്ററികളുടെ പുനരുപയോഗം ഉറപ്പാക്കുന്നതിലൂടെ മാലിന്യം കുറയ്ക്കാനും വിലയേറിയ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാനും ഐഒടി സഹായിക്കുന്നു.
ഓട്ടോമോട്ടീവ് വ്യവസായത്തില്‍ ഐഒടി നടപ്പാക്കുന്നയെന്നതാണ് സുസ്ഥിരത ഉറപ്പാക്കാനുള്ള അടിസ്ഥാന തത്വം. വാഹനത്തിന്റെ നിര്‍മാണം മുതല്‍ ആയുസ് എത്തുന്നതു വരെയുള്ള വാഹനത്തിന്റെ ജീവിത ചക്രത്തില്‍ ഐഒടിയാണ് സുസ്ഥിരതയുടെ ഊടുംപാവും നെയ്യുന്നത്.
ഡാറ്റയും (തത്സമയവും ഓഫ്ലൈനും)വിപുലമായ അനലിറ്റിക്സും ഉപയോഗിച്ച് ഐഒടി മികച്ചതും കാര്യക്ഷമവുമായ പ്രക്രിയകള്‍ സാധ്യമാക്കുന്നു. അതുവഴി പാരിസ്ഥിതിക ആഘാതം ഗണ്യമായി കുറയ്ക്കാനും സുസ്ഥിരമായ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കാനും കഴിയും.
ഓട്ടോമോട്ടീവ് മേഖല വികസന പാതയില്‍ തുടരുമ്പോള്‍ സുസ്ഥിരതയും പാരിസ്ഥിതിക സംരക്ഷണവും ഈ വ്യവസായത്തില്‍ കൊണ്ടുവരുന്നതിന്റെ കേന്ദ്രബിന്ദു ഐഒടിയാണെന്ന് നിസംശയം പറയാം.
സൂരജ് നായര്‍ ഡയറക്ടര്‍, ടെക്നോളജി, സിഒഇ ലീഡര്‍
ഐഒടി ആന്‍ഡ് ടെലിമാറ്റിക്സ്, ക്വസ്റ്റ് ഗ്ലോബല്‍