മാക്സ് അര്‍ബ്ന്‍ ഫാഷനും സംഗീതവും സമന്വയിപ്പിക്കുന്നു
Friday, September 6, 2024 2:48 PM IST
കൊച്ചി: മാക്സ് അര്‍ബ്ന്‍ ഫാഷനും സംഗീതവും സമന്വയിപ്പിച്ചു ഓണത്തിനെ വരവേൽക്കാനൊരുങ്ങുന്നു. കേരളത്തിന്റെ പ്രിയപ്പെട്ട റാപ്പറായ ഡാബ്സിയുമായി ചേർന്നാണ് പുതിയ മാനം നല്‍കുന്നത്.
കഴിഞ്ഞ ദിവസം ഡാബ്സിയുടെ പരിപാടിയും നടന്നു. എക്സ്ക്ലൂസീവ് കേരള തനിമയായുള്ള ഫാഷനും സംഗീതവും ചേര്‍ത്ത് കേരളത്തിലെ യുവ പ്രേക്ഷകരില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന ആഘോഷമാക്കാനാണ് പദ്ധതിയെന്നു മാക്സ് ഫാഷന്‍ എവിപി ബിസിനസ് ഹെഡ് അനീഷ് രാധാകൃഷ്ണന് പറഞ്ഞു.
കേരള വിപണിയില്‍ യുവാക്കളുമായി തങ്ങളുടെ ബ്രാന്‍ഡിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ കൂടുതല്‍ പ്രാധാന്യമുണ്ടെന്നും മാക്സ് ഫാഷന്‍ ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് മേധാവി പല്ലവി പാണ്ഡെ കൂട്ടിച്ചേര്‍ത്തു. പുതിയ പങ്കാളിത്തം കേരളത്തിലെ 17- 24 പ്രായത്തിലുള്ളവര്‍ക്കിടയില്‍ മാക്സ് അര്‍ബ്ന്‍ വിപുലമാക്കാനാണ് ലക്ഷ്യമിടുന്നത്.
കേരള ശൈലിയും സംഗീതത്തോടുള്ള അഭിനിവേശവും ഉള്‍പ്പെടുത്തിയാണ് മലയാളത്തില്‍ ഗാനം ഡാബ്സി തയ്യാറാക്കിയിരിക്കുന്നത്. മാക്സ് അര്‍ബ്ന്‍ ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും ഈ സംഗീതം ആസ്വദിക്കാവുന്നതാണ്.