കാർഷിക യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി പിഎൻബിയും മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡും സഹകരിക്കുന്നു
Thursday, April 3, 2025 1:55 AM IST
ന്യൂഡൽഹി: മുൻനിര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കും (പിഎൻബി) ഇന്ത്യയിലെ ഏറ്റവും വലിയ ട്രാക്ടർ നിർമാതാക്കളിൽ ഒന്നായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡും കാർഷിക യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു.
പിഎൻബി കൃഷി വിഭാഗം ജനറൽ മാനേജർ കെ. എസ്. റാണയും മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് വൈസ് പ്രസിഡന്റ് (സെയിൽസ് ചാനൽ & കസ്റ്റമർ കെയർ) പരീക്ഷിത് ഘോഷും പിഎൻബിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും മഹീന്ദ്ര & മഹീന്ദ്രയിലെ മറ്റ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ പിഎൻബിയുടെ ഡൽഹിയിലെ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.