പ്രവാസികള്‍ക്ക് പ്രത്യേക സേവനങ്ങളുമായി ബജാജ് അലയന്‍സ് ലൈഫ്
Friday, January 10, 2025 2:17 AM IST
കൊച്ചി: എന്‍ആര്‍ഐ വിഭാഗത്തില്‍ പെട്ടവരുടെ സവിശേഷമായ ആവശ്യങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ ബജാജ് അലയന്‍സ് പ്രത്യേക സേവനങ്ങള്‍ ഏര്‍പ്പെടുത്തി പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധത തുടരുന്നു. താങ്ങാനാവുന്ന ബുദ്ധിമുട്ടില്ലാതെ വാങ്ങാമെന്നത് ഇന്ത്യന്‍ ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതികളെ എന്‍ആര്‍ഐ സമൂഹത്തിനു മുന്നില്‍ പ്രിയങ്കരമാക്കുന്നുണ്ട്.
യൂലിപ് പോലുള്ള മൂല്യവര്‍ധിത പദ്ധതികള്‍ അവതരിപ്പിക്കുന്നതും എന്‍ആര്‍ഐകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കാനുള്ള അവസരം ലഭ്യമാക്കുന്നതിനൊപ്പം ഇന്‍ഷൂറന്‍സ് പരിരക്ഷയുടെ നേട്ടവും പ്രദാനം ചെയ്യും. ബജാജ് അലയന്‍സിന്റെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രവാസികള്‍ക്ക് എവിടെ ഇരുന്നും സേവനങ്ങള്‍ തേടാനും പോളിസി കൈകാര്യം ചെയ്യാനും അവസരം ഒരുക്കുന്നുമുണ്ട്.
എന്‍ആര്‍ഐ വിഭാഗത്തിന്റെ പ്രത്യേകമായ ആവശ്യങ്ങള്‍ക്ക് അനുസൃതമായ പോളിസികള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് ചീഫ് ഓപ്പറേഷന്‍സ് ആന്റ് കസ്റ്റമര്‍ എക്സ്പീരിയന്‍സ് ഓഫിസര്‍ രാജേഷ് കൃഷ്ണന് പറഞ്ഞു.