വി ​ഗെ​യിം​സു​മാ​യി വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ
വി ​ഗെ​യിം​സു​മാ​യി വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ
Monday, March 14, 2022 6:57 PM IST
കൊ​ച്ചി: മു​ന്നി​ര ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ളാ​യ വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ ലി​മി​റ്റ​ഡ് (വി) ​ഇ​ന്ത്യ​യി​ലെ ഗെ​യി​മിം​ഗ് പ്രേ​മി​ക​ൾ​ക്കാ​യി വി ​ആ​പ്പി​ൽ പു​തി​യ​താ​യി വി ​ഗെ​യിം​സ് ല​ഭ്യ​മാ​ക്കു​ന്നു. ഇ​ന്ത്യ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗെ​യി​മിം​ഗ്, സ്പോ​ർ​ട്സ് മീ​ഡി​യ ക​ന്പ​നി​യാ​യ ന​സാ​റ ടെ​ക്നോ​ള​ജീ​സു​മാ​യി ചേ​ർ​ന്നാ​ണ് വി ​ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഗെ​യി​മിം​ഗ് ല​ഭ്യ​മാ​ക്കു​ന്ന​ത്. ഈ ​പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ വി ​ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വി ​ഗെ​യിം​സ് പ്ലാ​റ്റ്ഫോ​മി​ൽ വി​വി​ധ ഫ്രാ​ഞ്ചൈ​സി​ക​ളി​ൽ നി​ന്ന് ജ​ന​പ്രി​യ ഗെ​യി​മു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗെ​യി​മു​ക​ളു​ടെ വി​പു​ല​മാ​യ ശ്രേ​ണി ആ​സ്വ​ദി​ക്കാ​നാ​കും.

ആ​ക്ഷ​ൻ, അ​ഡ്വെ​ഞ്ച​ർ, വി​ദ്യാ​ഭ്യാ​സം, വി​നോ​ദം, പ​സി​ൽ, റേ​സിം​ഗ്, സ്പോ​ർ​ട്സ് തു​ട​ങ്ങി​യ 10 ജ​ന​പ്രി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 1200ൽ​അ​ധി​കം അ​ൻ​ഡ്രോ​യ്സ്, എ​ച്ച്ടി​എം​എ​ൽ അ​ധി​ഷ്ഠി​ത മൊ​ബൈ​ൽ ഗെ​യി​മിം​ഗ് അ​നു​ഭ​വ​മാ​ണ് വി ​ആ​പ്പി​ലെ വി ​ഗെ​യിം​സ് ല​ഭ്യ​മാ​ക്കു​ന്ന​ത്.

ന​സാ​റ ടെ​ക്നോ​ള​ജീ​സു​മാ​യു​ള്ള ക​ന്പ​നി​യു​ടെ പ​ങ്കാ​ളി​ത്തം വി ​ആ​പ്പി​ൽ സ​വി​ശേ​ഷ​മാ​യ ഗെ​യി​മു​ക​ളു​ടെ വ​ൻ നി​ര ല​ഭ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ വി ​ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഗെ​യി​മിം​ഗ് അ​നു​ഭ​വം ഉ​യ​ത്തു​മെ​ന്നും ത​ട​സ​ങ്ങ​ളി​ല്ലാ​ത്ത ഗെ​യി​മിം​ഗ് ആ​സ്വ​ദി​ക്കാ​ൻ ഉ​പ​യോ​ക്താ​ക്ക​ളെ വി ​ഗെ​യിം​സി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ണ്ട് വോ​ഡ​ഫോ​ണ് ഐ​ഡി​യ ചീ​ഫ് മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ അ​വ്നീ​ഷ് ഖോ​സ്ല പ​റ​ഞ്ഞു.


ഗെ​യി​മിം​ഗ് ഇ​ന്ത്യ​യി​ലെ മു​ഖ്യ വി​നോ​ദ ഉ​പാ​ധി​യാ​യി​ട്ടു​ണ്ടെ​ന്നും കോ​ടി​ക്ക​ണ​ക്കി​ന് പേ​രാ​ണ് മൊ​ബൈ​ൽ ഫോ​ണി​ൽ ഗെ​യി​മിം​ഗ് ആ​സ്വ​ദി​ക്കു​ന്ന​തെ​ന്നും ന​സാ​റ​യു​ടെ ഗെ​യി​മിം​ഗ് ഉ​ള്ള​ട​ക്കം അ​പ്പാ​ടെ വി ​ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ന​സാ​റ ടെ​ക്നോ​ള​ജീ​സ് ലി​മി​റ്റ​ഡി​ന്‍റെ സ്ഥാ​പ​ക​നും ഗ്രൂ​പ്പ് എം​ഡി​യു​മാ​യ നി​തീ​ഷ് മി​റ്റ​ർ​സൈ​ൻ പ​റ​ഞ്ഞു.

പ്ലാ​റ്റി​നം ഗെ​യിം​സ്, ഗോ​ൾ​ഡ് ഗെ​യിം​സ്, ഫ്രീ ​ഗെ​യിം​സ് എ​ന്നി​ങ്ങ​നെ മൂ​ന്ന് ത​ര​ത്തി​ൽ വി ​ആ​പ്പി​ൽ വി ​ഗെ​യിം​സ് ല​ഭ്യ​മാ​കും. ഗോ​ൾ​ഡ് ഗെ​യിം​സി​ൽ 30 ദി​വ​സം കാ​ലാ​വ​ധി​യു​ള്ള 30 ഗെ​യി​മു​ക​ളു​ടെ പാ​ക്കേ​ജി​ന് പ്രീ​പെ​യ്ഡാ​യി 56 രൂ​പ​യും പോ​സ്റ്റ്പെ​യ്ഡാ​യി 50 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ക. 499 രൂ​പ​യും അ​തി​ന് മു​ക​ളി​ലു​ള്ള പ്ലാ​നു​ക​ളി​ൽ ഉ​ള്ള പോ​സ്റ്റ്പെ​യ്ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് എ​ല്ലാ മാ​സ​വും 5 സൗ​ജ​ന്യ ഗോ​ൾ​ഡ് ഗെ​യി​മു​ക​ൾ ല​ഭ്യ​മാ​കും. പ്ലാ​റ്റി​നം ഗെ​യിം​സി​ന് ഓ​രോ ഡൗ​ണ്ലോ​ഡി​നും പ്രീ​പെ​യ്ഡി​ൽ 26 രൂ​പ​യും പോ​സ്റ്റ്പെ​യ്ഡി​ൽ 25 രൂ​പ​യു​മാ​ണ് നി​ര​ക്ക്. വി ​ഗെ​യിം​സ് എ​ല്ലാ വി ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും 250ല​ധി​കം സൗ​ജ​ന്യ ഗെ​യി​മു​ക​ൾ ല​ഭ്യ​മാ​ക്കും.