ഇസാഫ് സ്‌മോള്‍ ഫിനാൻസ് ബാങ്ക് ട്രെഡ്‌സ് സംവിധാനം അവതരിപ്പിച്ചു
ഇസാഫ് സ്‌മോള്‍ ഫിനാൻസ് ബാങ്ക് ട്രെഡ്‌സ് സംവിധാനം അവതരിപ്പിച്ചു
കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാൻസ് ബാങ്ക് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) ട്രേഡ് റിസീവബിള്‍സ് ഫിനാൻസിംഗ് സുഗമമാക്കുന്നതിനുള്ള ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ ട്രെഡ്‌സ് അവതരിപ്പിച്ചു.

റിസര്‍വ് ബാങ്ക് അംഗീകരിച്ച റിസീവബിള്‍സ് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ, ഇന്‍വോയ്സ് മാര്‍ട്ട്, എം വണ്‍ എക്‌സ്‌ചേഞ്ച്-മൈന്‍ഡ് ഓണ്‍ലൈന്‍ നാഷണല്‍ എക്‌സ്‌ചേഞ്ച് ഫോര്‍ റിസീവബിള്‍സ് എന്നീ മൂന്ന് ട്രെഡ്‌സ് പ്ലാറ്റുഫോമുകളില്‍ ലഭ്യമായ സ്‌മോള്‍ ഫിനാൻസ് ബാങ്കുകളില്‍ ഒന്നാണ് ഇസാഫ്.


ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ സമ്പദ് വ്യവസ്ഥയുടെ നിലനില്‍പ്പിനു അത്യന്താപേക്ഷിതമാണ്. പണലഭ്യത ഉറപ്പാക്കി എംഎസ്എംഇയുടെ പ്രവര്‍ത്തന മൂലധന പ്രശ്‌നം പരിഹരിക്കുന്നതില്‍ ട്രെഡ്‌സ് മുഖ്യ പങ്കു വഹിക്കുന്നു.