ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ​ക​ൾ വ​ഴി ഇ​നി സ്റ്റാ​ർ ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​​ൻ​സും
ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ​ക​ൾ വ​ഴി ഇ​നി സ്റ്റാ​ർ ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​​ൻ​സും
കൊ​ച്ചി: ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ​ക​ളി​ലൂ​ടെ സ്റ്റാ​ർ ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​വു​ന്നു. ബാ​ങ്കി​ന്‍റെ ശാ​ഖ​ക​ളി​ലൂ​ടെ ആ​രോ​ഗ്യ ഇ​ൻ​ഷൂ​റ​ൻ​സ് പോ​ളി​സി​ക​ളു​ടെ വി​ത​ര​ണം ന​ട​ത്താ​നു​ള്ള സ​മ്മ​ത​പ​ത്ര​ത്തി​ൽ ഫെ​ഡ​റ​ൽ ബാ​ങ്കും സ്റ്റാ​ർ ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സും കൈ​കോ​ർ​ത്തു.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ സേ​വ​ന​ദാ​താ​ക്ക​ളാ​ണ് സ്റ്റാ​ർ ഹെ​ൽ​ത്ത് ആ​ന്‍റ് അ​ലീ​ഡ് ഇ​ൻ​ഷു​റ​ൻ​സ്. ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 1291 ശാ​ഖ​ക​ൾ വ​ഴി 89 ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ്റ്റാ​ർ ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സി​ന്‍റെ സേ​വ​നം ല​ഭി​ക്കു​ന്ന​താ​ണ്. ഒ​രു കു​ട​യ്ക്കു കീ​ഴി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ൻ​ഷു​റ​ൻ​സ് ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ക. ഈ ​കൂ​ട്ടു​കെ​ട്ടി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് താ​ങ്ങാ​വു​ന്ന നി​ര​ക്കി​ൽ ഇ​ൻ​ഷു​റ​ൻ​സ് സേ​വ​നം ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന​താ​ണെ​ന്ന് ഫെ​ഡ​റ​ൽ ബാ​ങ്ക് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും റീ​ട്ട​യ്ൽ ബി​സി​ന​സ് ഹെ​ഡു​മാ​യ ശാ​ലി​നി വാ​ര്യ​ർ പ​റ​ഞ്ഞു.


ഓ​രോ പൗ​ര​നും അ​വ​ശ്യ​സേ​വ​ന​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ട ഒ​ന്നാ​ണ് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്. ഫെ​ഡ​റ​ൽ ബാ​ങ്കു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ബാ​ങ്കി​ന്‍റെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ചെ​ല​വു കു​റ​ഞ്ഞ ആ​രോ​ഗ്യ പ​രി​പാ​ല​ന സം​വി​ധാ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. സ്റ്റാ​ർ ഹെ​ൽ​ത്ത് ആ​ന്‍റ് അ​ലീ​ഡ് ഇ​ൻ​ഷു​റ​ൻ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ആ​ന​ന്ദ് റോ​യ് പ​റ​ഞ്ഞു.