കൊച്ചി: ഫോക്സ് വാഗണ്‍ പുതിയ എസ് യു വിഡബ്ല്യു ടിഗ്വാൻ ഇന്ത്യയിൽ പുറത്തിറക്കി. 31.99 ലക്ഷമാണ് (എക്സ്-ഷോറൂം) പ്രാരംഭ വില. 7-സ്പീഡ് ഡിഎസ്ജി 4 മോഷൻ ട്രാൻസ്മിഷനുമായി ഘടിപ്പിച്ച 2.0 ലിറ്റർ ടിഎസ്ഐ എഞ്ചിനുള്ളതും ഫീച്ചറുകളാൽ സന്പന്നവുമാണ് ടിഗ്വാൻ. നാല് വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടി, നാല് വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ്, മൂന്ന് സൗജന്യ സർവീസ് എന്നിവയുൾപ്പെടുന്ന ഫോർ എവർ കെയർ പാക്കേജുമായാണ് പുതിയ ടിഗ്വാൻ വരുന്നത്.
വാറണ്ടി ഏഴ് വർഷത്തേക്കും റോഡ് സൈഡ് അസിസ്റ്റൻസ് 10 വർഷം വരെയും എക്സ്റ്റൻഡ് ചെയ്യാം. എല്ലാ ഫോക്സ്വാഗണ് ഡീലർഷിപ്പുകളിലും അല്ലെങ്കിൽ ബ്രാൻഡ് വെബ്സൈറ്റ് വഴിയും ടിഗ്വാൻ ബുക്ക് ചെയ്യാം. 2022 ജനുവരി പകുതി മുതൽ ഡെലിവറി ആരംഭിക്കും. നൈറ്റ് ഷേഡ് ബ്ലു, പ്യുവർ വൈറ്റ്, ഒറിക്സ് വൈറ്റ് വിത്ത് പേൾ എഫക്ട്, ഡീപ് ബ്ലാക്ക്, ഡോൾഫിൻ ഗ്രേ, റിഫ്ളക്സ് സിൽവർ, കിംഗ്സ് റെഡ് എന്നിങ്ങനെ ഏഴു നിറങ്ങളിൽ ലഭ്യമാണ്.
എംക്യുബി പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ഫോക്സ്വാഗണ് ടിഗ്വാൻ പ്രീമിയം എസ്യുവി വിഭാഗത്തിലെ ഏറ്റവും മത്സരാധിഷ്ഠിത ഓഫറുകളിൽ ഒന്നാണ്. ഏറ്റവും പുതിയ ടിഗ്വാനിലെ ആധുനികവും പുരോഗമനപരവുമായ ഡിസൈൻ ഭാഷ ഇന്ത്യയിലെ ഞങ്ങളുടെ മുൻനിര എസ് യു വി ഡബ്ലിയു ഉപഭോക്തൃ അടിത്തറയെ കൂടുതൽ വർധിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നു ഫോക്സ് വാഗണ്‍ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.
സുരക്ഷയ്ക്ക് പ്രാധാന്യം നൽകി ടിഗ്വാനിൽ ആറ് എയർബാഗുകൾ, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്), ഇഎസ്സി, ആന്റി-സ്ലിപ്പ് റെഗുലേഷൻ (എഎസ്ആർ), ഇഡിഎൽ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കണ്ട്രോൾ, എഞ്ചിൻ ഡ്രാഗ് ടോർക്ക് കണ്ട്രോൾ, ആക്റ്റീവ് ടിപിഎംഎസ്, പിന്നിൽ 3 ഹെഡ് റെസ്റ്റുകൾ, 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഐ എസ് ഒ എഫ് ഐ എക്സ്, ഡ്രൈവർ അലേർട്ട് സിസ്റ്റം എന്നിവയുണ്ട്. 4200-6000 ആർപിഎം മുതൽ 190പിഎസ് പവർ ഒൗട്ട്പുട്ടും 1500 ആർപിഎം മുതൽ ഫ്ലാറ്റ് 410 വരെ 320 എൻ എമ്മിന്റെ പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 4 മോഷൻ സാങ്കേതികവിദ്യയുള്ള 7-സ്പീഡ് ഡിഎസ്ജി ട്രാൻസ്മിഷനുമായി ഘടിപ്പിച്ച 2.0 ലിറ്റർ ടിഎസ്ഐ എഞ്ചിനാണ് ടിഗ്വാൻ വാഗ്ദാനം ചെയ്യുന്നത്.