വ​നി​ത സം​രം​ഭ​ക​രെ റി​ക്കാ​ർ​ഡ് വ​ള​ര്‍​ച്ച​യി​ലെ​ത്തി​ച്ച് മീ​ഷോ
വ​നി​ത സം​രം​ഭ​ക​രെ റി​ക്കാ​ർ​ഡ് വ​ള​ര്‍​ച്ച​യി​ലെ​ത്തി​ച്ച് മീ​ഷോ
കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ഇന്‍റർനെറ്റ് കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ, റീസെല്ലിംഗ് ബിസിനസ് മോഡലിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം തേടുന്ന ഒമ്പതു ദശലക്ഷം വനിത സംരംഭകര്‍ക്ക് പിന്തുണയേകുന്നു.

പ്ലാറ്റ്ഫോമിലെ വനിത സംരംഭകര്‍ 2021 ല്‍ ഓര്‍ഡറുകളില്‍ 2.5 ഇരട്ടിവരെ വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. ഡിമാന്‍ഡിനെ സ്വാധീനിച്ചും മൂല്യബോധമുള്ള ഉഭോക്താക്കള്‍ക്ക് താങ്ങാവുന്ന ഉത്പന്നങ്ങൾ പ്രാപ്യമാക്കിയുമാണ് മീഷോ സംരംഭകരിലേക്ക് അതിവേഗം എത്തുന്നത് .

വസ്ത്രങ്ങള്‍, വ്യക്തിഗത പരിചരണം, അടുക്കള, ഗൃഹാലങ്കാരങ്ങള്‍ തുടങ്ങിയവയാണ് പ്ലാറ്റ്‌ഫോമില്‍ പുനര്‍വില്‍പ്പന നടത്തുന്ന വനിതാ സംരംഭകരുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്ന വിഭാഗങ്ങള്‍.

60 ശതമാനത്തിലധികവും മൂന്നാം കിട വിപണികളില്‍ നിന്നുള്ളവരായതിനാല്‍ ഇന്ത്യയിലെ അടുത്ത ബില്യണ്‍ ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ഇ-കൊമേഴ്‌സ് ലക്ഷ്യസ്ഥാനമായി മീഷോ മാറുകയാണ്.


മൊത്തം 15 ദശലക്ഷം സംരംഭകരുള്ള മീഷോ പ്ലാറ്റ്ഫോമിന്റെ റീസെല്ലര്‍ ബിസിനസ് മോഡല്‍, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ആർക്കും ഒരു ചെലവുമില്ലാതെ ഓണ്‍ലൈന്‍ ബിസിനസ് സജ്ജമാക്കാന്‍ സഹായിക്കുന്നു.

സംരംഭകര്‍ക്ക് ആപ്പില്‍ ഉല്‍പ്പന്ന കാറ്റലോഗുകള്‍ സൃഷ്ടിക്കാനും കമ്പനിയില്‍ നിന്നുള്ള ലോജിസ്റ്റിക്‌സ്, സാങ്കേതിക പിന്തുണ എന്നിവ ഉപയോഗിച്ച് പ്രാദേശിക, ഡിജിറ്റല്‍ സമൂഹങ്ങള്‍ക്ക് അവ മറിച്ചു വില്‍ക്കാനും കഴിയും എന്നതാണ് ഇതിന്‍റെ പ്രത്യേകത.

കൂടുതല്‍ സ്ത്രീകളെ സാമ്പത്തിക സ്വാതന്ത്ര്യം കണ്ടെത്താനും ബിസിനസില്‍ പ്രാപ്തരാക്കാനും ഇന്ത്യയുടെ താഴെക്കിടയിലുടനീളമുളള സ്ത്രീകള്‍ക്ക് അവസരങ്ങളും സുഗമമാക്കുന്നതിലൂടെ മീഷോ, ഭാരതത്തിന് കരുത്തുറ്റതും സമഗ്രവുമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നുവെന്ന് സ്ഥാപകനും സിഇഒയുമായ വിഡിറ്റ് ആത്രെ പറഞ്ഞു.