ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് ഇന്‍കം ഫോര്‍ ടുമാറോ പുറത്തിറങ്ങി
ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് ഇന്‍കം ഫോര്‍ ടുമാറോ പുറത്തിറങ്ങി
കൊ​ച്ചി: ഐ​സി​ഐ​സി​ഐ പ്രു​ഡ​ന്‍​ഷ്യ​ല്‍ ലൈ​ഫ് ഇ​ന്‍​ഷ്വ​റ​ൻ​സ് പു​തി​യ നോ​ണ്‍-​പാ​ര്‍​ട്ടി​സി​പ്പേ​റ്റിം​ഗ് സേ​വിം​ഗ്സ് പ​ദ്ധ​തി​യാ​യ ഐ​സി​ഐ​സി​ഐ പ്രു ​ഗ്യാ​ര​ണ്ടീ​ഡ് ഇ​ന്‍​കം ഫോ​ര്‍ ടു​മാ​റോ (ലോം​ഗ് ടേം) ​പു​റ​ത്തി​റ​ങ്ങി.

ഉ​റ​പ്പാ​യ നി​കു​തി ര​ഹി​ത വ​രു​മാ​നം ന​ല്‍​കു​ന്ന​തോ പ്രീ​മി​യ​ത്തി​ന്‍റെ 110 ശ​ത​മാ​നം വ​രെ തി​രി​കെ ല​ഭി​ക്കു​ന്ന​തോ ആ​യ പ​ദ്ധ​തി​ക​ള്‍ തി​ര​ഞ്ഞെ​ടു​ക്കാം. ഈ ​ര​ണ്ട് പ്ലാ​ന്‍ ഓ​പ്ഷ​നു​ക​ളും 30 വ​ര്‍​ഷം​വ​രെ വ​രു​മാ​നം ന​ല്‍​കു​ന്നു

7 അ​ല്ലെ​ങ്കി​ല്‍ 10 വ​ര്‍​ഷ​മാ​ണ് പ്രീ​മി​യം അ​ട​വ് കാ​ലാ​വ​ധി. പ്ര​ത്യേ​ക​ത​യു​ള്ള ഏ​തെ​ങ്കി​ലു​മൊ​രു തീ​യ​തി​യി​ല്‍ ഉ​റ​പ്പാ​യ വ​രു​മാ​നം ല​ഭി​ക്കു​ന്ന സേ​വ് ദി ​ഡേ​റ്റ് സൗ​ക​ര്യ​വു​മു​ണ്ട്. വ​രു​മാ​നം ല​ഭി​ക്കു​ന്ന കാ​ല​യ​ള​വ് ഉ​ള്‍​പ്പെ​ടെ പോ​ളി​സി​യു​ടെ മു​ഴു​വ​ന്‍ കാ​ല​ത്തും ജീ​വ​ന് പ​രി​ര​ക്ഷ ഉ​ണ്ടാ​കും.


ഓ​രോ വ്യ​ക്തി​യു​ടെ​യും സാ​മ്പ​ത്തി​ക ല​ക്ഷ്യ​ങ്ങ​ള്‍​ക്ക് അ​നു​സൃ​ത​മാ​യി 15, 20, 25, 30 വ​ര്‍​ഷ​ത്തേ​ക്ക് വ​രു​മാ​നം ല​ഭി​ക്കു​ന്ന രീ​തി​യി​ല്‍ ഈ ​സ്കീ​മി​ൽ അം​ഗ​മാ​കാം.

ഭാ​വി​യി​ലേ​ക്ക് വ​രു​മാ​ന സ്രോ​ത​സ്സ് ക​ണ്ടെ​ത്താ​ന്‍ ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ക്കാ​ല​ത്ത് അ​തി​ന് അ​നു​സൃ​ത​മാ​യാ​ണ് ത​ങ്ങ​ള്‍ ഐ​സി​ഐ​സി​ഐ പ്രു ​ഗ്യാ​ര​ണ്ടീ​ഡ് ഇ​ന്‍​കം ഫോ​ര്‍ ടു​മാ​റോ (ലോ​ങ്ങ് ടേം) ​അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് ചീ​ഫ് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​മി​ത് പാ​ടി​യ പ​റ​ഞ്ഞു.