ഇന്നോവിൻ മീഡിയ; സംരംഭകർക്കു വേണ്ടതെല്ലാം ഇവിടെയുണ്ട്
ഇന്നോവിൻ മീഡിയ;  സംരംഭകർക്കു വേണ്ടതെല്ലാം ഇവിടെയുണ്ട്
Wednesday, April 1, 2020 4:50 PM IST
ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയിലെത്തിയാല്‍ അവിടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങളെ ലഭിക്കു. അത് സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ എറണാകുളത്തുള്ള ഇന്നോവിന്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ്, പബ്ലിക് റിലേഷന്‍, കണ്ടന്‍റ് റൈറ്റിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, വെബ്ഡിസൈനിംഗ്, വെബ്‌സൈറ്റ് ഡെവലപ്‌മെന്‍റ്, പ്രിന്‍റ്, ഓണ്‍ലൈന്‍ പരസ്യങ്ങള്‍ തുടങ്ങി ബിസിനസ് വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ മാധ്യമപിന്തുണയും തങ്ങളുടെ ഉപഭോക്താക്കള്‍ക്കു നല്‍കുന്നു.മൂവാറ്റുപുഴ സ്വദേശി പൂജ സുജിത്താണ് കമ്പനിയുടെ സിഇഒ.

ഒന്നിലൊതുങ്ങാതെ

അഡ്വര്‍ടൈസിംഗ്, ബ്രാന്‍ഡിംഗ്, പബ്ലിക് റിലേഷന്‍, കണ്ടന്‍റ് റൈറ്റിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ഇത്രയും സേവനങ്ങളുമായാണ് കമ്പനി 2017 ല്‍ തുടങ്ങുന്നത്. രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ കമ്പനി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വെബ്ഡിസൈനിംഗ്, വെബ്‌സൈറ്റ് ഡെവലപ്‌മെന്‍റ് അങ്ങനെ ഒരു സംരംഭത്തിന് ആവശ്യമായ എല്ലാമാധ്യമപിന്തുണയും ഇന്നോവിന്‍ മീഡിയ നല്‍കുന്നുണ്ട്. 'ഒരു ഉപഭോക്താവ് ഞങ്ങളെ സമീപിച്ചാല്‍ മീഡിയയുമായി ബന്ധപ്പെട്ട് അവര്‍ക്കാവശ്യമായ എല്ലാകാര്യങ്ങളും ഇന്നോവിന്‍ മീഡിയയിലുണ്ട്. ഓണ്‍ലൈന്‍ രംഗത്തും ഓഫ്‌ലൈന്‍ രംഗത്തും ഒരുപോലെ സപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നുവെന്നതാണ് ഞങ്ങളുടെ പ്രത്യേകത' കമ്പനിയുടെ സേവനങ്ങളെക്കുറിച്ചു പൂജ വ്യക്തമാക്കി.

ഓണ്‍ലൈനായും ഓഫ്‌ലൈനായും കമ്പനിയുടെ സേവനങ്ങള്‍ ലഭ്യമാണ്. കാരണം ഓരോരുത്തരുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമായിരിക്കും. ആവശ്യമെന്താണോ അതനുസരിച്ചാണ് ചെയ്യുന്നത്. ഫേസ്ബുക്ക്, ലിങ്ക്ഡ് ഇന്‍, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി സോഷ്യല്‍മീഡിയ പ്രമോഷനും ഉപഭോക്താക്കളുടെ വെബ്‌സൈറ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായുള്ള സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ (എസ്ഇഒ) അടക്കമുള്ള ഡിജിറ്റില്‍ മാര്‍ക്കറ്റിംഗിനായി മികച്ചൊരു ടീം തന്നെയാണ് ഇന്നോവിന്‍ മീഡിയയിലുള്ളത്. കൂടാതെ ഓരോ രംഗത്തും വര്‍ഷങ്ങളുടെ അനുഭവപരിചയമുള്ളവരുടെ സംഘമാണ് ഇന്നോവിന്‍ മീഡിയയുടെ ശക്തിയെന്ന് പൂജ പറയുന്നു.

ജോലി ചെയ്യുമ്പോഴും സംരംഭക എന്ന സ്വപ്‌നം

ആലുവ എംഇഎസ് കോളജില്‍നിന്നുമാണ് പൂജ ബികോമില്‍ ബിരുദം നേടിയത്. തുടര്‍ന്ന് മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു എംബിഎയും കരസ്ഥമാക്കി. പാലാരിവട്ടത്ത് ഒരു സോഫ്‌ററ്റ് വേർ‍ കമ്പനിയില്‍ ആറു വര്‍ഷത്തോളം ജോലി ചെയ്തു. അവിടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവിയായിരുന്നു. തുടര്‍ന്ന് ജോലി രാജിവെച്ചു ഭര്‍ത്താവ് സ്ഥാപിച്ച കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു.

'ജോലി ചെയ്യുമ്പോഴൊക്കെ ഒരു കമ്പനി സ്വന്തമായി തുടങ്ങണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞെത്തി യപ്പോള്‍ ഭര്‍ത്താവിന് പിന്തുണയുമായി ബിസിനസില്‍ ഒപ്പമുണ്ടായിരുന്നു. പിന്നീട്, സിഇഒ ആയി കമ്പനിയുടെ ചുമതലയിലേക്ക് എത്തുകയായിരുന്നു.


വ്യത്യസ്തതയിലാണ് വിജയം

'സാധാരണ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയാണെങ്കില്‍ ആ സേവനത്തില്‍ മാത്രമേ ശ്രദ്ധിക്കുകയുള്ളു. എന്നാല്‍, ഞങ്ങള്‍ സമ്പൂര്‍ണ മീഡിയ സപ്പോര്‍ട്ടിലൂടെ ഒരു ബ്രാന്‍ഡിനെ വളര്‍ത്തുകയാണ് ചെയ്യുന്നത്. ഞങ്ങളുടെ അടുത്ത് എത്തുന്നവര്‍ക്ക് ഓരോ സേവനത്തിനായും മറ്റു കമ്പനികളെ അന്വേഷിച്ച് പോകേണ്ടതില്ല. കാരണം, അവര്‍ക്കാവശ്യമായ എല്ലാ മാധ്യമപിന്തുണയും ഞങ്ങള്‍ നല്‍കുന്നുണ്ട്. തുടക്കക്കാരായ സംരംഭകര്‍ക്ക് അടുത്തപടിയെന്ത് എന്ന കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. വലിയ മത്സരമുള്ള മേഖലയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്. ഒരിടത്ത് ജോലി ചെയ്യുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് സ്വന്തമായൊരു സ്ഥാപനം തുടങ്ങുമ്പോള്‍. ഉപഭോക്താക്കളെ കണ്ടുപിടിക്കണം, ഏറ്റവും മികച്ച സേവനം നല്‍കണം. ഏറ്റവും മികച്ച സേവനം ലഭിച്ചെങ്കില്‍ മാത്രമേ ഉപയോക്താക്കള്‍ തൃപ്തരാകുകയുള്ളു. ഉപഭോക്താക്കളുമായി ദീര്‍ഘ നാളത്തേക്കുള്ള ബന്ധമാണ് ഓരോ ബിസിനസിലൂടെയും തുടങ്ങുന്നത്.

മീഡിയ കണ്‍സള്‍ട്ടന്‍സികൂടിയാണ്

ഒരു മീഡിയ കണ്‍സള്‍ട്ടന്‍സി കൂടിയാണ് കമ്പനിയെന്നു പറയാം. 'മാധ്യമ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളതുകൊണ്ട് എന്താണ് ഉപഭോക്താക്കള്‍ക്കു വേണ്ടതെന്ന് അറിയാന്‍ സാധിക്കും. പലപ്പോഴും ഞങ്ങളെ സമീപിക്കുന്ന ഉപഭോക്താക്കള്‍ക്കുമീഡിയ സ്ട്രാറ്റജി കൂടി നല്‍കാറുണ്ട്. കമ്പനി ഡയറക്ടര്‍കൂടിയായ ഭര്‍ത്താവ് സുജിത്ത് 13 വര്‍ഷത്തോളം മാധ്യമപ്രവര്‍ത്തകനായിരുന്നതിന്‍റെയും എനിക്ക് ഡിജിറ്റല്‍ മീഡിയ രംഗത്തു ഏഴുവര്‍ഷം പ്രവര്‍ത്തിച്ചതിന്‍റെയും അനുഭവപരിചയം ഈ രംഗത്തുമുതല്‍ക്കൂട്ടാണ്. ബിസിനസ് വളര്‍ച്ചയ്ക്കായി ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ മാധ്യമങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് ഞങ്ങള്‍ ഉപഭോക്താക്കളെ ഉപദേശിക്കുകയും അതിനുവേണ്ടുന്ന കാര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്നു. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി സ്ഥാപനങ്ങളും സംഘടനകളും തങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെന്നും പൂജ പറയുന്നു.

അന്താരാഷ്ട്ര തലത്തിലേക്ക് വളരണം

ഇന്ത്യയില്‍കൂടാതെ അമേരിക്ക, കാനഡയടക്കമുള്ള രാജ്യങ്ങളിലുള്ളവരും ഇന്നോവിന്‍ മീഡിയയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. അന്താരാഷ്ട്രതലത്തിലേക്ക് കമ്പനിയെ വളര്‍ത്തുകയാണ് ലക്ഷ്യം. ഇതിനായി അമേരിക്കയിലും കാനഡയിലും മാര്‍ക്കറ്റിംഗ് ഓഫീസുകള്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്കയില്‍ ന്യൂയോര്‍ക്കിലും കാനഡയില്‍ വാന്‍കൂവറിലുമാണ് ഇപ്പോള്‍ ബിസിനസ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ പരമാവധി രാജ്യങ്ങളിലേക്ക് കമ്പനിയുടെ സേവനങ്ങളെ എത്തിക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ പ്രധാനമായും നോര്‍ത്ത് അമേരിക്കയെയാണ് ഫോക്കസ് ചെയ്യുന്നത്. കമ്പനി ഡയറക്ടറും മീഡിയ കണ്‍സള്‍ട്ടന്‍റുമായ സുജിത്താണ് അന്താരാഷ്ട്രതലത്തിലേക്ക് സ്ഥാപനത്തിനെ വളര്‍ത്തുന്നതിന് നേതൃത്വം വഹിക്കുന്നത്.
ഫോൺ-8606007772