ജിഡിപി: മുരടിപ്പ് കനക്കുന്നു
ഒന്നര വർഷംകൊണ്ട് ഇന്ത്യൻ വളർച്ച ഏതാണ്ട് പകുതിയായിരിക്കുന്നു. നടപ്പുവർഷം ജൂലൈ- സെപ്റ്റംബർ ക്വാർട്ടറിലെ സാന്പത്തിക വളർച്ച 4.5 ശതമാനമാണ്. കൃത്യമായ പറഞ്ഞാൽ 2012-13 നാലാം ക്വാർട്ടറിലെ 4.3 ശതമാനം വളർച്ചയ്ക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ച.

നടപ്പുവർഷത്തിന്‍റെ ആദ്യ ക്വാർട്ടറിൽ അഞ്ചു ശതമാനവും 2018-19 രണ്ടാം ക്വാർട്ടറിൽ ഏഴു ശതമാനവും വളർച്ച നേടിയിരുന്നു.

സന്പദ്ഘടനയിലെ വളർച്ച മുരടിപ്പ് ശക്തമാകുമെന്ന ഭയം കൂടുകയാണ്. സ്വകര്യ ഉപഭോഗവും സ്വകാര്യ നിക്ഷേപവും കുറയുന്നത് ഇതിനെ ശരി വയ്ക്കുന്നു. നടപ്പുവർഷം ആറു ശതമാനത്തിനു താഴെ വളർച്ചയെന്ന വസ്തുത ഇന്ത്യയെ തുറിച്ചു നോക്കുകയാണ്. മാത്രമല്ല, ആ വളർച്ചയിൽ തുടരേണ്ടിവരുമോയെന്ന ഭയവും ശക്തമാവുകയാണ്. 2012-ന് ശേഷം ആദ്യമായാണ് വളർച്ച ഇപ്പോഴത്തെ താഴ്ചയിലേക്ക് എത്തിയിട്ടുള്ളത്.

റിസർവ് ബാങ്ക് നടപ്പു വർഷത്തെ വളർച്ച പ്രതീക്ഷ 6.1 ശതമാനത്തിലേക്കു താഴ്ത്തിയിട്ടുണ്ട്. നേരത്തെ 6.9 ശതമാനം വളർച്ചയായിരുന്നു അവർ അനുമാനിച്ചിരുന്നത്.
സാന്പത്തിക പ്രവർത്തനങ്ങളെ കുറേക്കൂടി യാഥാർത്ഥ്യത്തോടെ പ്രതിഫലിപ്പിക്കുന്ന ജിവിഎ ( ജിഡിപിയിൽനിന്നു നികുതി വരുമാനം കുറച്ചുള്ളത്) രണ്ടാം ക്വാർട്ടറിൽ 4.3 ശതമാനമാണ്. മുൻവർഷമിതേ ക്വാർട്ടറിലിത് 6.9 ശതമാനവും നടപ്പുവർഷം ആദ്യക്വാർട്ടറിൽ 4.9 ശതമാനവുമായിരുന്നു.

കൃഷിയും വ്യവസായവും

മാനുഫാക്ചറിംഗ്, വ്യസായം, കൃഷി എന്നീ മൂന്നു മേഖലകളും രണ്ടാം ക്വാർട്ടറിൽ ആദ്യത്തേതിനേക്കാൾ കുറഞ്ഞ വളർച്ചയാണ് നേടിയത്. കൃഷി കാര്യമായ വ്യത്യാസമില്ലാതെ ഒന്നും രണ്ടും ക്വാർട്ടറുകളിൽ യഥാക്രമം 2 ശതമാനവും 2.1 ശതമാനവും വളർച്ച നേടി. കാലവർഷം താമസിച്ചെത്തിയത് ഖാരിഫ് വിതയെ ബാധിച്ചതാണ് രണ്ടാം ക്വാർട്ടർ വളർച്ചയെ ബാധിച്ചത്.
ചുരുക്കത്തിൽ വളർച്ച മാന്ദ്യം ഏതാണ്ട് എല്ലാ മേഖലകളിലും കണ്ടുതുടങ്ങിയിരിക്കുകയാണ്. കണ്‍സ്ട്രക്ഷൻ മേഖലയിലെ ജിവിഎ 3.3 ശതമാന വളർച്ചയാണ് ജൂലൈ- സെപ്റ്റംബറിൽ നേടിയത്. മുൻവർഷമിതേ കാലയളവിലിത് 6.8 ശതമാനമായിരുന്നു.

അതേപോലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ജിവിഎ രണ്ടാം ക്വാർട്ടറിൽ 5.8 ശതമാനം വളർച്ച നേടി. മുൻവർഷമിത് 6.3 ശതമാനമായിരുന്നു. ആദ്യ ക്വാർട്ടറിൽ 7 ശതമാനവും.
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചററേഴ്സ് ( സിയാം) കണക്കുകളനുസരിച്ച് ജൂലൈ- സെപ്റ്റംബർ കാലയളവിൽ കാർ വിൽപ്പന 23.7 ശതമാനം ഇടിവാണ് കാണിച്ചത്.

വീടുകളുടെ ചെലവഴിക്കലിനെ സൂചിപ്പിക്കുന്ന സ്വകാര്യ ഉപഭോഗം ജൂലൈ - സെപ്റ്റംബർ കാലയളവിൽ 5.06 ശതമാനം വളർച്ചയാണ് നേടിയത്. ആദ്യ ക്വാർട്ടറിലിത് 5.1 ശതമാനവും മുൻവർഷം രണ്ടാം ക്വാർട്ടറിലിത് 9.8 ശതമാനവുമാണ്.

സന്പദ്ഘടനയെ എങ്ങനെയും ട്രാക്കിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഗവണ്‍മെന്‍റ് സെപ്റ്റംബറിൽ കന്പനി നികുതി 25.17 ശതമാനത്തിലേക്കു താഴ്ത്തിയിരുന്നു. ചുരുക്കത്തിൽ വളർച്ച മാന്ദ്യം ഏതാണ്ട് എല്ലാ മേഖലകളിലും കണ്ടുതുടങ്ങി യിരിക്കുകയാണ്. കണ്‍സ്ട്രക്ഷൻ മേഖലയിലെ ജിവിഎ 3.3 ശതമാന വളർച്ചയാണ് ജൂലൈ- സെപ്റ്റംബ റിൽ നേടിയത്. മുൻവർഷ മിതേ കാലയളവി ലിത് 6.8 ശതമാനമായി രുന്നു.

അതേ പോലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ജിവിഎ രണ്ടാം ക്വാർട്ടറിൽ 5.8 ശതമാനം വളർച്ച നേടി. മുൻവർഷമിത് 6.3 ശതമാനമായിരുന്നു. ആദ്യ ക്വാർട്ടറിൽ 7 ശതമാനവും.
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് ( സിയാം) കണക്കുകളനുസരിച്ച് ജൂലൈ- സെപ്റ്റംബർ കാലയളവിൽ കാർ വിൽപ്പന 23.7 ശതമാനം ഇടിവാണ് കാണിച്ചത്.

വീടുകളുടെ ചെലവഴിക്കലിനെ സൂചിപ്പിക്കുന്ന സ്വകാര്യ ഉപഭോഗം ജൂലൈ - സെപ്റ്റംബർ കാലയളവിൽ 5.06 ശതമാനം വളർച്ചയാണ് നേടിയത്. ആദ്യ ക്വാർട്ടറിലിത് 5.1 ശതമാനവും മുൻവർഷം രണ്ടാം ക്വാർട്ടറിലിത് 9.8 ശതമാനവുമാണ്.

സന്പദ്ഘടനയെ എങ്ങനെയും ട്രാക്കിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഗവണ്‍മെന്‍റ് സെപ്റ്റംബറിൽ കന്പനി നികുതി 25.17 ശതമാനത്തിലേക്കു താഴ്ത്തിയിരുന്നു.

മാനുഫാക്ചറിംഗ് മേഖല യഥാർത്ഥ്യത്തിൽ മാന്ദ്യത്തിലാണെന്നാണ് പല വിദഗ്ധരും വിലയിരുത്തുന്നത്. മാനുഫാക്ചറിംഗ് ചരുങ്ങുകയെന്നു പറഞ്ഞാൽ തൊഴിലും വരുമാനവും കുറയുന്നുവെന്നാണ്; കയറ്റുമതി കുറയുന്നുവെന്നാണ്; ഡിമാൻഡ് കുറയുന്നുവെന്നാണ്. ഇതിന്‍റെ ഫലം എന്താണെന്ന് ഉൗഹിക്കാവുന്നതേയുള്ളു.

നടപ്പുവർഷം രണ്ടാം ക്വാർട്ടറിൽ മാനുഫാക്ചറിംഗ് ഒരു ശതമാനം ചുരുങ്ങിയത് വളർച്ച നിരക്കിനെ താഴേയ്ക്കു തള്ളി. വ്യവസായ വളർച്ച അരശതമാനമാണെന്നതാണ് ഏറ്റവും അസ്വസ്ഥജനകമായ സംഗതി. മുൻവർഷം രണ്ടാം ക്വാർട്ടറിൽ മാനുഫാക്ചറിംഗ് 6.9 ശതമാനം വളർച്ച കാണിച്ചിരുന്നു.

നടപ്പുവർഷം ആദ്യപകുതിയിലെ കാപ്പിറ്റൽ ഫോർമേഷൻ മുൻവർഷമിതേ കാലയളവിലെ 16.7 ശതമാനത്തിൽനിന്ന് 4 ശതമാനമായി കുറഞ്ഞു.

സേവന മേഖലയിലെ വളർച്ചയുടെ ആദ്യ ക്വാർട്ടറിലേപോലെതന്നെ ആറു ശതമാനത്തിനു മുകളിൽ വളർച്ച നിലനിർത്തിയെന്നതു മാത്രമാണ് ആശ്വാസമായിട്ടുള്ളത്.

കാതൽ മേഖല നിരാശപ്പെടുത്തി; ഒക്ടോബർ ചുരുക്കം 5.8 %

തുടർച്ചയായ രണ്ടാമത്തെ മാസവും കാതൽ മേഖലയിലെ ഉത്പാദനം ചുരുങ്ങി. ചുരുക്കം 5.8 ശതമാനമാണ്. സെപ്റ്റംബറിൽ 5.1 ശതമാനം ചുരക്കം കാണിച്ചിരുന്നു. മുൻവർഷം ഒക്ടോബറിൽ 4.8 ശതമാനം വളർച്ച കാണിച്ചിരുന്നു.

വ്യാവസായികോത്പാദന മേഖലയിൽ 40.27 ശതമാനം വെയിറ്റേജാണ് എട്ടു കാതൽ മേഖലകൾക്കും കൂടിയുള്ളത്.

റിപ്പോർട്ടിംഗ് മാസത്തിൽ വളം ( 11. 8 ശതമാനം), റിഫൈനറി പ്രോഡക്ട്സ് (0.4 ശതമാനം) എന്നിവ ഒഴികെയുള്ള എല്ലാ മേഖലകളും ചുരുക്കമാണ് കാണിച്ചത്. കൽക്കരി ( 17.6 ശതമാനം), ക്രൂഡോയിൽ (5.1 ശതമാനം),പ്രകൃതിവാകം (5.7 ശതമാനം), സ്റ്റീൽ (1.6 ശതമാനം), സിമന്‍റ് (7.7 ശതമാനം), വൈദ്യുതി (12.4 ശതമാനം) തുടങ്ങിയവയുടെയെല്ലാം ഉത്പാദനം കുറഞ്ഞു.
ഒക്ടോബറിലെ വ്യാവസായികോത്പാദനം ചുരുങ്ങിയേക്കുമെന്ന സൂചനയാണ് കാതൽമേഖലയുടെ പ്രവർത്തനം നൽകുന്നത്. വ്യവസായമേഖല ഏതാണ്ട് നിശ്ചലമായ അവസ്ഥയാണ് ഇതു സൂചിപ്പിക്കുന്നതെന്നാണ് കെയറിന്‍റെ ചീഫ് ഇക്കണോമിസ്റ്റായ മദൻ സബ്നാവിസ് അഭിപ്രായപ്പെട്ടത്. വ്യവസായ പ്രവർത്തനങ്ങൾ കുറയുന്നതിന്‍റെ സൂചനയാണ് വൈദ്യുതി മേഖലയിലെ ന്യൂന വളർച്ച. വിതരണക്കന്പനികൾ നേരിടുന്ന പ്രശ്നങ്ങളും ഇതു സൂചീപ്പിക്കുന്നു. മൈനിംഗ് മേഖലയിലെ വളർച്ച കുറഞ്ഞത് കൽക്കരി ലഭ്യതയെ ബാധിക്കുന്നു: അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ധനകമ്മി 102 ശതമാനത്തിൽ

രണ്ടാം ക്വാർട്ടർ ജിഡിപിയിലെ പ്രതീക്ഷയുടെ വെള്ളിരേഖ ഗവണ്‍മെന്‍റ് ചെലവു വർധിപ്പിച്ചുവെന്നതു മാത്രമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ റവന്യൂ- മൂലധനച്ചെലവുകൾ 37.8 ശതമാനം കണ്ടു വർധിപ്പിച്ചു. ആദ്യക്വാർട്ടറിലിത് 20.1 ശതമാനമായിരുന്നു. എന്നാൽ വരും ക്വാർട്ടറുകളിൽ ഇതു തുടരുമെന്നു പ്രതീക്ഷിക്കാനാകില്ല. ഗവണ്‍മെന്‍റിന്‍റെ നികുതി വരുമാനം കുറയുന്നതുതന്നെ കാരണം.

ധനകാര്യ വർഷത്തിന്‍റെ ആദ്യ ഏഴു മാസം പൂർത്തിയാകുന്പോൾ (ഏപ്രിൽ- ഒക്ടോബർ) ധനകമ്മി ബജറ്റ് എസ്റ്റിമേറ്റിന്‍റെ 102.4 ശതമാനത്തിനു മുകളിലെത്തിയതായി നവംബർ 29-ന് സർക്കാർ പുറത്തവിട്ട കണക്കുകൾ കാണിക്കുന്നു. ഈ കാലയളവിലെ നികുതി വരുമാനം 6.83 ശതമാനവും ചെലവ് 16.55 ശതമാനവുമാണ്.

ചൈനീസ് താരതമ്യത്തിലെ കഥയില്ലായ്മ

ചൈനയെക്കാൾ വേഗം വളരുന്ന സന്പദ്ഘടനയെന്ന സ്ഥാനം ഈ വർഷമാദ്യമേ ഇന്ത്യയ്ക്കു നഷ്ടപ്പെട്ടതാണ്. 2019 ജനുവരി- മാർച്ചിൽ 6.4 ശതമാനം വളർച്ച ചൈന ഏപ്രിൽ- ജൂണിൽ 6.2 ശതമാനവും ജൂലൈ- സെപ്റ്റംബറിൽ 6 ശതമാനവും വളർച്ച നേടി. ചൈന 27 വർഷമായി തുടർച്ചയായി ഇതിനു മുകളിലുള്ള വളർച്ചയിലാണ്. 2019-ൽ ഇന്ത്യയുടെ മൂന്നു ക്വാർട്ടറിലെ വളർച്ച യഥാക്രമം 5.8 ശതമാനവും 5 ശതമാനവും 4.5 ശതമാനവുമാണ്. ഇന്ത്യൻ ജിഡിപിയേക്കാൾ നാലഞ്ച് ഇരട്ടിയോളം വലുപ്പമുള്ളതാണ് ചൈനീസ് സന്പദ്ഘടന.