ഈ നിക്ഷേപങ്ങൾക്കും ചെലവുകൾക്കും നികുതി കിഴിക്കാം
നിക്ഷേപം, ചെലവഴിക്കൽ എന്നിവയിലൂടെ ഓരോ നികുതിദായകനും തങ്ങളുടെ നികുതി ബാധക വരുമാത്തിന്‍റെ വലുപ്പം കുറയ്ക്കുവാൻ സാധിക്കും. അതുവഴി തങ്ങൾ കൊടുക്കേണ്ട നികുതിയുടെ അളവും കുറയുന്നു. ഇത്തരത്തിൽ മൊത്തം വരുമാനത്തിൽനിന്നു കുറയ്ക്കുവാൻ സാധിക്കുന്ന പ്രധാനപ്പെട്ട നിക്ഷേപം, ചെലവ് തുടങ്ങിയവ പരിശോധിക്കുകയാണ് ചുവടെ.
2018-19-ലെ ആദായനികുതി റിട്ടേണ്‍ സമർപ്പിക്കുന്പോൾ ഈ ചെലവുകളും നിക്ഷേപങ്ങളും കണക്കിലെടുക്കുകയും നികുതി ബാധ്യത കുറയ്ക്കുകയും ചെയ്യുക. 2018-19 ബജറ്റ് അടിസ്ഥാനമാക്കിയാണ് ഇതു തയാറാക്കിയിട്ടുള്ളത്. ആദായനികുതി നിയമത്തിലെ വിവിധ വകുപ്പുകളും അവയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇനങ്ങളും ചുവടെ ചേർക്കുന്നു. നികുതിദായകന് അവന്‍റെ ചെലവ്, നിക്ഷേപം തുടങ്ങിയ ആദായനികുതി നിയമത്തിൽ ഏതു വകുപ്പിൽ വരുന്നു എന്നു മനസിലാക്കി റിട്ടേണ്‍ ഫയൽ ചെയ്യാൻ ഈ ഹൃസ്വ പട്ടിക സഹായകമാണ്.

80 സി നിക്ഷേപങ്ങൾ

ഇൻഷുറൻസ് പ്രീമിയം
80 സിസിസി
ഇൻഷുറൻസ് പ്രീമിയം
80 സിസിഡി
പെൻഷൻ ഫണ്ട് നിക്ഷേപം( എൻപിഎസ്, അടൽ പെൻഷൻ യോജന തുടങ്ങിയവ)
80 ടിടിഎ
സേവിംഗ്സ് അക്കൗണ്ട് പലിശ. സ്ഥിര നിക്ഷേപം, റെക്കറിംഗ് ഡിപ്പോസിറ്റ്, കോർപറേറ്റ് ബോണ്ട് തുടങ്ങിയവയിൽനിന്നുള്ള പലിശ വരുമാനം ഇതിൽ ഉൾപ്പെടുന്നില്ല.
80 ടിടിബി
സേവിംഗ്സ് അക്കൗണ്ട്, ഫികസ്ഡ് ഡിപ്പോസിറ്റ് പലിശ( മുതിർന്ന പൗരന്മാർക്കു മാത്രം)
80 ജിജി
എച്ച് ആർ എ ഇല്ലാത്തവർക്ക് വീട്ടു വാടക നൽകിയത് നിബന്ധനകൾക്കു വിധേയമായി കിഴിക്കാം.
80 ഇ
വിദ്യാഭ്യാസ വായ്പയുടെ പലിശ
80 ഇഇ
ആദ്യമായി വീടുകൾക്ക് ഉടമയാകുന്നവരുടെ ഭവന വായ്പയുടെ പലിശ
80 സിസിജി
രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ്സ് സ്കീമിലെ നിക്ഷേപത്തിനുള്ള കിഴിവ്.
80 ഡി
ആരോഗ്യ ഇൻഷുറൻസ് പോളിസിക്കു നൽകുന്ന പ്രീമിയം
80 ഡിഡി
ഭിന്നശേഷിക്കാരായ ആശ്രിതരുടെ ചികിത്സാച്ചെലവുകൾ
80 ഡിഡിബി

പ്രത്യേക അസുഖങ്ങൾ ചികിത്സിക്കുന്നതിനായി നികുതിദാകനോ ആശ്രിതർക്കോ വരുന്ന ചെലവുകൾ. മുതിർന്ന പൗന്മാർക്കും ഇതു ഉപയോഗിക്കാം.
80 യു
അന്ധതയുൾപ്പെടെയുള്ള ശാരീരിക വൈകല്യങ്ങൾ ഉള്ളവർക്ക് നിശ്ചിത തുകവരെ നികുതിയിളവ് ലഭിക്കും.
80 ജി- സംഭാവന
ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ, സാമൂഹ്യ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് നൽകുന്ന സംഭാവനകൾക്കു 50-100 ശതമാനം കിഴിവ്.
80 ജിജിബി- സംഭാവന
കന്പനികൾ രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന സംഭാവന
80 ജിജിസി- സംഭാവന
വ്യക്തികൾ രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന സംഭാവന
80 ആർആർബി
2003-നു

80 സിയിൽ വരുന്ന നിക്ഷേപങ്ങൾ

80സിയിൽ പരമാവധി 1.5 ലക്ഷം രൂപ വരെയാണ് വരുമാനത്തിൽ കിഴിക്കാൻ അനുവദിക്കുന്നത്. വകുപ്പ് 80സി, 80 സിസിസി, 80 സിസിഡി എന്നിവയിലെ മൊത്തം നിക്ഷേപത്തിനാണ് 1.5 ലക്ഷം രൂപ വരെ കിഴിവു ലഭിക്കുന്നത്.
* പിപിഎഫ് നിക്ഷേപം
* നികുതിദായകന്‍റെ പിഎഫ് വിഹിതം
*എൻഎസ് സി
* ലൈഫ് ഇൻഷുറൻസ് പ്രീമിയം
* മക്കളുടെ ട്യൂഷൻ ഫീസ്
* ഭവന വായ്പ പ്രിൻസിപ്പൽ തിരിച്ചടവ്
* സുകന്യ സമൃദ്ധി നിക്ഷേപം
* യൂലിപ്
* ഇഎൽഎസ്എസ്
* ഡെഫേഡ് ആന്വയിറ്റി വാങുവാൻ നൽകുന്ന തുക
* പഞ്ചവർഷ് ബാങ്ക് നിക്ഷേപം
* സീനിയർ സിറ്റിസണ്‍സ് സേവിംഗ്സ് നിക്ഷേപം
* വിജ്ഞാപനം ചെയ്തിട്ടുള്ള സെക്യൂരിറ്റി/ഡിപ്പോസിറ്റ് പദ്ധതി
* മ്യൂച്വൽ ഫണ്ട് അല്ലെങ്കിൽ യുടിഐ തുടങ്ങിയവ സ്ഥാപിച്ചിട്ടുള്ള പെൻഷൻ ഫണ്ടിലേക്കു നൽകുന്ന തുക
* നാഷണൽ ഹൗസിംഗ് ബാങ്കിന്‍റെ ഹോം ലോണ്‍ അക്കൗണ്ട് സ്കീമിലേക്കുള്ള തുക.
* പൊതുമേഖല സ്ഥാപനങ്ങൾ, ഭവന വായ്പ നൽകുന്ന കന്പനികൾ തുടങ്ങിയവയുടെ ഡിപ്പോസിറ്റ് സ്കീം
*എൽഐസിയുടെ വജ്ഞാപനം ചെയ്തിട്ടുള്ള ആന്വയിറ്റി പദ്ധതികൾ
* നികുതിയിളവിനു യോഗ്യമായ ഓഹരി/കടപ്പത്രം വരി
* നബാർഡിന്‍റെ വിജ്ഞാപനം ചെയ്തിട്ടുള്ള ബോണ്ടുകൾ.