എന്താണ് ഗ്രൂപ്പ് ഇൻഷുറൻസ്
എന്താണ് ഗ്രൂപ്പ്  ഇൻഷുറൻസ്
Saturday, April 6, 2019 3:21 PM IST
ഗ്രൂപ്പ് ഇൻഷുറൻസ് പോളിസി എന്നു കേട്ടിട്ടുണ്ടെങ്കിലും പലർക്കും അത് എന്താണെന്ന് കൃത്യമായി അറിയില്ല. ഗ്രൂപ്പ് ഇൻഷുറൻസും ഇൻഷുറൻസ് പോളിസി തന്നെയാണ്. ഒരു സിംഗിൾ മാസ്റ്റർ പോളിസിക്ക് കീഴിൽ സ്ഥാപനത്തിലെ തൊഴിലാളികളെ, അല്ലെങ്കിൽ സംഘടനയിലെ അംഗങ്ങളെ കൊണ്ടു വരുന്നു. ഈ പോളിസിയിൽ എപ്പോഴും ഒരുഗ്രൂപ്പ് ആളുകളാണ് ഉണ്ടാവുക. അത് ഡോക്ടർമാർ, വക്കീലന്മാർ, സഹകരണ ബാങ്കുകളിലെയോ സ്ഥാപനങ്ങളിലെയോ ജീവനക്കാർ അങ്ങനെ പ്രത്യേകമായി സംഘടിപ്പിച്ചിട്ടുള്ളവ.

ഗ്രൂപ്പ് ഇൻഷുറൻസ് വിഭാഗങ്ങൾ

*പങ്കാളിത്ത പദ്ധതി(കോണ്‍ട്രിബ്യൂട്ടറി സ്കീം):
ഇവിടെ തൊഴിലാളിയും തൊഴിലുടമയും പ്രീമിയം അടയ്ക്കുന്നുണ്ട്.
*പങ്കാളിത്തമില്ലാത്ത പദ്ധതി (നോണ്‍ കോണ്‍ട്രിബ്യൂട്ടറി):
ഇവിടെ പ്രീമിയം അടയ്ക്കുന്നത് നോഡൽ ഏജൻസി അല്ലെങ്കിൽ തൊഴിലുടമ മാത്രമാണ്.

ഗ്രൂപ്പ് ഇൻഷുറൻസിന് യോഗ്യതയുള്ള ഗ്രൂപ്പുകൾ

* തൊഴലുടമ - തൊഴിലാളി ഗ്രൂപ്പ്
* വായ്പക്കാരനും - വായ്പ എടുത്ത ആളുകളുമുള്ള ഗ്രൂപ്പ്
* പ്രൊഫഷണൽ ഗ്രൂപ്പ്.. മുതലായവ വിവിധ ഗ്രൂപ്പ് ഇൻഷുറൻസ് പോളിസികൾ
*ഗ്രൂപ്പ് ടേം ലൈഫ് ഇൻഷുറൻസ്: ഗ്രൂപ്പ് ഇൻഷുറൻസിൽ ബെനഫിഷറിക്ക് കവറേജുള്ള വ്യക്തി മരിച്ചാൽ ലംപ്സം തുകയാണ് ലഭിക്കുന്നത്. ഒരു വർഷത്തേക്കാണ് ഗ്രൂപ്പ് ഇൻഷുറൻസിലും പോളിസിക്കാലാവധി. ഓരോ വർഷവും ഇത് പുതുക്കണം.

ഗ്രൂപ്പ് ഗ്രാറ്റ്വിറ്റി പ്ലാൻ: ഫണ്ട് മാനേജ്മെന്‍റിന്‍റെ അടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് ഇൻഷുറൻസാണ് ഗ്രാറ്റ്വിറ്റി പ്ലാൻ. പോളിസി ഉടമ റിട്ടയർ ചെയ്യുകയോ രാജി വെയ്ക്കുകയോ അല്ലെങ്കിൽ കന്പനിയിൽ നിന്നും മാറ്റുകയോ ചെയ്താലെ നേട്ടം ലഭിക്കു. പോളിസി ഉടമ തൊഴിലിൽ അഞ്ചുവർഷം പൂർത്തിയാക്കിയിരിക്കണം.


ഗ്രൂപ്പ് ഇൻവെസ്റ്റ്മെന്‍റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ:
നിക്ഷേപത്തിന്‍റെയും സുരക്ഷിതത്വത്തിന്‍റെയും നേട്ടം നൽകുന്ന പ്ലാനാണിത്. വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപമാണിത്.

ഗ്രൂപ്പ് മോർട്ടഗേജ് റിഡംപ്ഷൻ അഷ്വറൻസ് സ്കീം:
വായ്പ എടുത്തിട്ടുള്ളവർക്കായുള്ള പോളിസിയാണിത്.
ഗ്രൂപ്പ് ക്രിട്ടിക്കൽ ഇൽനെസ് റൈഡർ:
ഗ്രൂപ്പ് ഇൻഷുറൻസ് പ്ലാനിനൊപ്പം ക്രിട്ടിക്കൽ ഇൽനെസ് പ്ലാൻ കൂടി ആഡ് ഓണ്‍ ചെയ്യാം.
ഗ്രൂപ്പ് ട്രാവൽ ഇൻഷുറൻസ്:
യാത്രകളിൽ ഉണ്ടാകുന്ന അപകടങ്ങൾ മോഷണം എന്നിവയിൽ നിന്നൊക്കെ സംരംക്ഷണം നൽകുന്നതിനായുള്ള പോളിസിയാണിത്.
തൊഴിലാളികൾക്കായുള്ള കോന്പൻസേഷൻ ഇൻഷുറൻസ്:

ഗ്രൂപ്പ് ഇൻഷുറൻസിന്‍റെ പ്രത്യേകതകൾ

1. ഓരോ ഗ്രൂപ്പിനും ഒരു മാസ്റ്റർ പോളിസിയായിരിക്കും ഉണ്ടായിരിക്കുക. ഇത് ഗ്രൂപ്പ് മാനേജരുടെ പേരിലായിരിക്കും.
2. ഗ്രൂപ്പിൽ നിന്നും പുറത്തു പോയാലും പോളിസി നിലനിർത്താനാകും.
3. വ്യക്തിഗത പോളിസിയായാണ് ഇത് നിലനിൽക്കുക
4. ഗ്രൂപ്പ് മാനേജർ പോളിസി സംബന്ധിച്ച വിവരങ്ങൾ ഗ്രൂപ്പ് അംഗങ്ങളെ അറിയിക്കണം
5. പ്രീമിയത്തിനു പുറമേ അംഗങ്ങളിൽ നിന്നും ഈടാക്കുന്ന ചാർജുകൾ ഏതൊക്കെയാണെന്ന് മാനേജർ ഗ്രൂപ്പ് അംഗങ്ങളെ അറിയിക്കണം
6. ഗ്രൂപ്പ് ഇൻഷുറൻസിൽ അംഗമാകാനുള്ള പ്രായപരിധി
18 വയസുമുതൽ 69 വയസുവരെയുള്ളവർക്ക് അംഗമാകാം
7. വർഷത്തിൽ എപ്പോൾ വേണമെങ്കിലും അംഗങ്ങളെ ചേർക്കാം.
8. വേഗത്തിൽ അപേക്ഷയും നടപടിക്രമങ്ങളും പൂർത്തിയാകും
9. മിനമം 50 പേരുള്ള ഗ്രൂപ്പുകൾക്കാണ് പോളിസി നൽകുന്നത്