നാസ ഗ്ലെന് റിസര്ച്ച് സെന്ററിലേക്ക് മലയാളി വിദ്യാർഥിയും
Tuesday, October 19, 2021 11:37 AM IST
കാസര്ഗോഡ്: നാസയുടെ ഓഹിയോയിലുള്ള ഗ്ലെന് റിസര്ച്ച് സെന്ററില് ഗവേഷണം നടത്താന് ഇന്ത്യയില്നിന്നുള്ള അഞ്ചു ശാസ്ത്രജ്ഞരില് ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ബദിയടുക്ക സ്വദേശി ഇബ്രാഹിം ഖലീല്.
ടീമിലേക്ക് കേരളത്തില്നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക പ്രതിനിധിയും ഇബ്രാഹിമാണ്.
കുമ്പള നായ്കാപ്പ് സ്കൂളിലെയും കാസര്ഗോഡ് കേന്ദ്രീയ വിദ്യാലയത്തിലെയും പഠനത്തിനുശേഷം മണിപ്പാല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്നിന്നും ഏയ്റോനോട്ടിക്കല് എന്ജിനീയറിംഗിലാണ് ഇബ്രാഹിം ബിരുദം നേടിയത്.
തുടര്ന്നു ജര്മനിയിലെ റഹ്റ സര്വകലാശാലയില്നിന്നും കംപ്യൂട്ടേഷന് എന്ജിനിയറിംഗില് ബിരുദാനന്തര ബിരുദവും നേടി. ഒന്നേകാല് കോടി രൂപ ഫെലോഷിപ്പോടെ ഇറ്റലിയിലെ ട്യൂറിന് യൂണിവേഴ്സിറ്റിയില് ഗവേഷണം നടത്താനായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് നാസയിൽനിന്നും ക്ഷണം ലഭിച്ചത്.
ബദിയടുക്കയിലെ അബ്ദുല് മജീദ് പൈക്കയുടെയും സുബൈദയുടെയും മകനാണ് ഇബ്രാഹിം ഖലീല്.